ന്യൂദല്‍ഹി: കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ പ്രഖ്യപിച്ച് കേന്ദ്രം. തുക കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. ഇത് 23 വയസാകുമ്പോള്‍ പിന്‍വലിക്കാം.
പി.എം കെയെഴ്‌സ് ഫണ്ടിലൂടെയാണ് തുക നല്‍കുക. ബാങ്കിലിടുന്ന തുക ഉപയോഗിച്ച് 18 വയസ് മുതല്‍ 23 വയസ് വരെ മാസം തോറും കുട്ടിക്ക് സ്റ്റൈപന്‍ഡ് നല്‍കും.
പത്ത് വയസിന് താഴെയുള്ള കുട്ടികളാണെങ്കില്‍ കുട്ടികള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.
ഫീസും യൂണിഫോമിന്റേയും പുസ്തകങ്ങളുടേയും ചെലവ് പി.എം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് നല്‍കും. 10 വയസിന് മുകളിലുള്ള കുട്ടിയാണെങ്കില്‍ സൈനിക് സ്‌കൂള്‍, നവോദയ തുടങ്ങിയ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പഠിക്കാം.