Advertisement
Kerala Politics
ആങ്ങള ചത്താലും പെങ്ങളുടെ കണ്ണീരു കാണാനാണ് ചിലര്‍ക്ക് ആഗ്രഹം; രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയെന്നും പി.ജെ. കുര്യന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 07, 02:33 pm
Thursday, 7th June 2018, 8:03 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്, കോണ്‍ഗ്രസിന്റെ രാജ്യസഭാസീറ്റ് വിട്ടുനല്‍കിയതിനെതിരെ എതിര്‍പ്പുമായി രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. നേതാക്കളുടെ ഗ്രൂപ്പ് നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമായുണ്ടായ തീരുമാനമാണിതെന്നും ഉമ്മന്‍ചാണ്ടിയാണ് ഇതിന് പിന്നിലെന്നും കുര്യന്‍ പറഞ്ഞു.

“ആങ്ങള ചത്താലും പെങ്ങളുടെ കണ്ണീരുകണ്ടാല്‍ മതിയെന്നാണ് ചിലരുടെ ആഗ്രഹം”. കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി വി.എം സുധീരനും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണിതെന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ:  ‘ഗൗരി ലങ്കേഷ് ഹിന്ദുവിരുദ്ധയാണ്… അവര്‍ കൊല്ലപ്പെടണം’; പ്രതിയുടെ കുറ്റസമ്മതമൊഴി പുറത്ത്

അവകാശവാദവുമായി ആര്‍ക്കുവേണമെങ്കിലും വരാമെന്നും നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്നും സുധീരന്‍ പറഞ്ഞു.” വര്‍ഷങ്ങളായി കോണ്‍ഗ്രസ് പതാക നെഞ്ചോട് ചേര്‍ത്ത അണികളെ നിരാശരാക്കുന്ന തീരുമാനമാണിത്. കേരളത്തില്‍ എല്ലായിടത്തും വേരോട്ടമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.”

നേരത്തെ കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ യു.ഡി.എഫില്‍ ധാരണയായിരുന്നു. സീറ്റ് കൈമാറാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് അനുമതി നല്‍കിയത്. രണ്ട് വര്‍ഷമായി മുന്നണിയ്ക്കു പുറത്തിരുന്ന മാണി വിഭാഗം യു.ഡി.എഫിലേക്ക് തിരിച്ചുവരും.

WATCH THIS VIDEO: