ആ ട്രോഫിയും ഉയര്‍ത്തിയിട്ടേ അവര്‍ വിരമിക്കൂ; ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് പിയൂഷ് ചൗള
Sports News
ആ ട്രോഫിയും ഉയര്‍ത്തിയിട്ടേ അവര്‍ വിരമിക്കൂ; ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് പിയൂഷ് ചൗള
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th September 2024, 6:03 pm

2023 ഏകദിന ലോകകപ്പില്‍ വമ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കി രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സില്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് കിരീടം കൈയകലത്തു നിന്നാണ് ഇന്ത്യക്ക് നഷ്ടമായത്. ശേഷം 2024 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ഐ.സി.സി കിരീടം സ്വന്തമാക്കി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു.

എന്നാല്‍ ടി-20 ഫോര്‍മാറ്റില്‍ നിന്ന് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കോഹ്‌ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇനി 2025ല്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമാണ് ഇന്ത്യയുടെ ലക്ഷ്യം. ഈ രണ്ടു പ്രധാന ഇവന്റുകളും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും വിരമിക്കല്‍ ടൂര്‍ണമെന്റ് ആയിരിക്കും എന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത ഏകദിന ലോകകപ്പില്‍ വിരാടും രോഹിതും കളിക്കുമെന്ന് പിയൂഷു ചൗള ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘അവര്‍ മികച്ച ഫോമിലാണ്, ലോകകപ്പും അത്ര ദൂരെയല്ല. അവര്‍ ഒരുമിച്ച് കളിച്ച് വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബൗളര്‍മാര്‍ എപ്പോഴും അവര്‍ക്ക് മുന്നില്‍ പേടിക്കും. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ രോഹിത് പന്ത് തട്ടിയെടുക്കും, അതേസമയം കോഹ്‌ലിക്ക് കളി എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് അറിയാം,’ പിയൂഷ് ചൗള ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ പറഞ്ഞു.

ഇരുവരിലും അവസാനമായി വിരമിക്കുന്നത് വിരാട് ആയിരിക്കുമെന്നും ചൗള അഭിപ്രായപ്പെട്ടു.

‘വിരാട് കോഹ്‌ലി അവസാനമായിട്ടാവും വിരമിക്കുക, അത് ഉറപ്പാണ്. രോഹിത് ശര്‍മയ്ക്ക് ഇനി രണ്ടോ മൂന്നോ വര്‍ഷമുണ്ട്. ഏകദിനം കളിച്ചാല്‍ അത് ടീമിന് വലിയ നേട്ടമാകും. ആ ട്രോഫി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നതിനാല്‍ ഏകദിന ലോകകപ്പാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് ഞാന്‍ കരുതുന്നു,’അദ്ദേഹം പറഞ്ഞു.

 

Content highlight: Piyush Chawla Talking About Rohit Sharma And Virat Kohli