Kerala News
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലവെട്ടി മാറ്റിയ നിലയില്‍; സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 05, 06:21 am
Monday, 5th April 2021, 11:51 am

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിയ മാറ്റിയനിലയില്‍. കണ്ണൂര്‍ മമ്പറത്ത് സ്ഥാപിച്ച കട്ടൗട്ടിന്റെ തലഭാഗമാണ് അജ്ഞാതര്‍ വെട്ടിമാറ്റിയത്.

സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.ഐ.എം ആരോപിച്ചു. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഇതിനുപിന്നിലെന്ന് എം.വി ജയരാജന്‍ പറഞ്ഞു.

എല്‍.ഡി.എഫ് വിജയം ഉറപ്പായപ്പോള്‍ സംസ്ഥാനത്ത് പ്രകോപനമുണ്ടാക്കാനാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ആ ഗൂഡാലോചനയുടെ പുറത്താണ് കട്ടൗട്ട് നശിപ്പിച്ചതെന്നും എം.വി ജയരാജന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും ജന സമ്മതിയില്‍ അസ്വസ്ഥരായ ആര്‍.എസ്.എസ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സിപി.ഐ.എം ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Pinarayi Vijayan’s Cut Out Demolished In Kannur