തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ധനവ് കാണിക്കുന്നത് രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലാന്‍സെറ്റ് ഗ്ലോബല്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനം വ്യക്തമാക്കുന്നത് ഒന്നാമത്തെ തരംഗത്തില്‍ നിന്നും വ്യത്യസ്തായി ഗ്രാമ പ്രദേശങ്ങളില്‍ കൂടി രണ്ടാം തരംഗം വ്യാപിക്കുകയാണ് എന്നാണ്.
ഇന്ത്യയില്‍ ഇത്തവണ കൊവിഡ് മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത് അതാണ്. കേരളത്തില്‍ നഗര ഗ്രാമ അന്തരം കുറവാണ്. കേരളത്തില്‍ ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ആശ്വാസകരമാണ്.
എന്നാല്‍ കേരളത്തില്‍ ഗ്രാമപ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ നടപ്പാക്കും. വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനത്തില്‍ പറയുന്നത് 50 ശതമാനം പേര്‍ക്കും രോഗം പകര്‍ന്നത് വീടുകളില്‍ നിന്നാണ് എന്നാണ്. ഇത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും വീടുകളിലും മാസ്‌ക് ധരിക്കണം. കഴിയുന്നതും ആളുകള്‍ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 37190 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 142588 പേരിലാണ് പരിശോധന നടത്തിയത്. 57 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവില്‍ 345872 പേരാണ് ചികിത്സയിലുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക