തിരുവനന്തപുരം: സൂര്യനെല്ലിക്കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ജസ്റ്റിസ് ആര്‍.ബസന്തിനെതിരെ കോടതിയലക്ഷ്യ ഹരജി.[]
ബസന്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയാണു അഡ്വക്കറ്റ് ജനറല്‍ മുന്‍പാകെ ഹര്‍ജി നല്‍കിയത്.
സൂര്യനെല്ലി പെണ്‍കുട്ടിയെ ബാല്യവേശ്യാവൃത്തിക്ക് ഉപയോഗിക്കുകയായിരുന്നു എന്നും മാനഭംഗമല്ലായിരുന്നു എന്നുമായിരുന്നു ജസ്റ്റിസ് ബസന്തിന്റെ പരാമര്‍ശം.
സൂര്യനെല്ലി പെണ്‍കുട്ടിയുടേത് ബാലവേശ്യവൃത്തിയാണെന്നും പെണ്‍കുട്ടി ചെറുപ്പത്തിലേ വഴി പിഴച്ചവളായിരുന്നുവെന്നും ബസന്ത് പറഞ്ഞിരുന്നു. ബാല വേശ്യാവൃത്തി അസന്മാര്‍ഗികമാണെന്നും ആദ്ദേഹം ചൂണ്ടികാട്ടി.
ഇന്ത്യാവിഷനായിരുന്നു പെണ്‍കുട്ടിക്കെതിരെയുള്ള ബസന്തിന്റെ പരാമര്‍ശം പുറത്ത് വിട്ടത്. പെണ്‍കുട്ടി തട്ടിപ്പ് നടത്തിയതിന്റെ എല്ലാ തെളിവുകളും കോടതിവിധിയില്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും പെണ്‍കുട്ടി അതിന് ശ്രമിച്ചില്ല. കേസില്‍ എന്റെ പ്രതികരണമാണ് എന്റെ വിധി. വിധി പറഞ്ഞതില്‍ ഇന്നും ഉറച്ച് നില്‍ക്കുന്നു, എന്നു തുടങ്ങി തികച്ചും നീചമായ അഭിപ്രായങ്ങളായിരുന്നു ജസ്റ്റിസ് ബസന്തിന്റേത്.
പി.ജെ കുര്യന്‍ തിരെഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് കേസില്‍ കോടതിയുടെ സമീപനം മാറിയെന്ന് പറയുന്നത് ശരിയല്ല. ഹൈക്കോടതി വിധി ശരിയായി വായിക്കാത്തതിനാലാണ് സുപ്രീം കോടതി ഹൈക്കോടതി വിധിയില്‍ ഞെട്ടിയത്. ബസന്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.