കോഴിക്കോട്: അന്തരിച്ച പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണത്തിന് കാരണം പെപ്‌സിയുടെ ഉപയോഗമാണെന്ന് സംശയം. രാജേഷ് പിള്ളയുടെ സുഹൃത്ത് സുബ്രമണ്യന്‍ സുകുമാരനാണ് ഈ സംശയം ഉന്നയിച്ചിരിക്കുന്നത്. ഒരു ദിവസം 30 പെപ്‌സി വരെ ഉപയോഗിച്ചിട്ടുള്ളതായി രാജേഷ് തന്നെയാണ് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സുബ്രഹ്മണ്യന്‍ തല്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആദ്യ സിനിമയുടെ ചിത്രീകരണവുമായി ബന്ധപെട്ട് കേരളത്തിനു പുറത്ത് താമസിക്കേണ്ടി വന്നപ്പോഴാണ് പെപ്‌സി ഉപയോഗം രാജേഷിന് ശീലമാകുന്നത്. അന്ന് നിര്‍മ്മാതാവ് ഒരുക്കിക്കൊടുത്ത താമസസ്ഥലത്തിനടുത്ത് ആകെയുണ്ടായിരുന്നത് ഒരു കെന്‍ടക്കി ഫ്രൈഡ് ചിക്കന്‍ ഭക്ഷണശാല മാത്രമായിരുന്നു. ശരീരപ്രകൃതി അതായത്‌കൊണ്ട് ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ വലിയ ഉപേക്ഷയൊന്നും കാണിച്ചതുമില്ല.
രാജേഷ് മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്തതായി ആരും തന്നെ പറഞ്ഞുകേട്ടിട്ടില്ല. ഒരുദിവസം മുപ്പത് പെപ്‌സി വരെ കഴിച്ചിരുന്നു എന്നകാര്യം അദ്ദേഹം തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും. പിന്നീട് രോഗനിര്‍ണയം ചെയ്ത ഡോക്ടര്‍മാര്‍ രോഗകാരണമായി കണ്ടെത്തിയത് ഈ പെപ്‌സി ഉപയോഗം തന്നെയായിരുന്നുവെന്നും സുബ്രമണ്യന്‍ സുകുമാരന്‍ പറയുന്നു.
“ഒരു ദിവസം മുപ്പത് പെപ്‌സി വരെ കഴിച്ചിരുന്നു എന്നത് അതിശയോക്തി ആയിരുന്നില്ലെന്നത് ശബ്ദത്തിലെ കുറ്റബോധത്തില്‍ നിറഞ്ഞിരുന്നു. പിന്നീട് രോഗനിര്‍ണയം ചെയ്ത ഡോക്ടര്‍മാര്‍ രോഗകാരണമായി കണ്ടെത്തിയത് ഈ പെപ്‌സിപാനം തന്നെയായിരുന്നു.” സുബ്രമണ്യന്‍ സുകുമാരന്‍ പറയുന്നു.