'നോട്ട് നിരോധനം 'ഷോക്ക്' ആയിരുന്നില്ല. ഒരു വർഷം മുൻപ് എല്ലാവരെയും അറിയിച്ചതാണ്': വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി
national news
'നോട്ട് നിരോധനം 'ഷോക്ക്' ആയിരുന്നില്ല. ഒരു വർഷം മുൻപ് എല്ലാവരെയും അറിയിച്ചതാണ്': വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st January 2019, 6:34 pm

ന്യൂദൽഹി: നോട്ടു നിരോധനം ഒരു “ജഡ്ക”(ഷോക്ക്) ആയിരുന്നില്ലെന്നും കള്ളപ്പണം കൈയ്യിൽ ഉണ്ടായിരുന്നവർക്ക് നേരത്തെ തന്നെ സർക്കാർ സമയം അനുവദിച്ചിരുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാർത്താ വിതരണ സ്ഥാപനമായ എ.എൻ.ഐക്ക്(ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ) നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

Also Read കാസര്‍കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആര്‍.എസ്.എസ് ആക്രമണം

“നോട്ടു നിരോധനത്തിന് ഒരു വർഷം മുൻപുതന്നെ ഞങ്ങൾ ആളുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. അവരുടെ കൈവശം കള്ളപ്പണം ഉണ്ടെങ്കിൽ അവർ പിഴയൊടുക്കണമെന്നും, ടെപോസിറ്റ് ചെയ്യാമെന്നും, അതുവഴി അവർക്ക് ശിക്ഷയിൽ നിന്ന്നും രക്ഷപെടാമെന്നും ഞങ്ങൾ ജനങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ അവർ വിചാരിച്ചത് മോദി മറ്റുള്ളവരെ പോലെത്തന്നെ ആയിരിക്കുമെന്നാണ്. അതിനാൽ അവർ ഒന്നും ചെയ്തില്ല” പ്രധാനമന്ത്രി മോദി പറഞ്ഞു.

2016 നവംബർ 8നാണ് അപ്രതീക്ഷിതമായി 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരോധിക്കുന്നത്. ഈ തരുമാനം മൂലം രാജ്യത്തെ 80 ശതമാനം നോട്ടുകളും ഉപയോഗശൂന്യമായി ആയിതീരുകയായിരുന്നു. കള്ളപ്പണം നിർത്തലാക്കാനും ബാങ്കിങ് മേഖലയിലേക്ക് നഷ്ട്ടപെട്ട പണം തിരിച്ച് കൊണ്ടുവരാനുമായിരുന്നു കേന്ദ്ര സർക്കാരിന്റെ ഈ നീക്കം.

Also Read അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

എന്നാല്‍ അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐ വെളിപ്പെടുത്തിയിരുന്നു. നോട്ട് അസാധുവാക്കിയ 2016 നവംബര്‍ എട്ടിന് മുന്‍പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐ. വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് 100ൽപരം മരണങ്ങളും നടന്നിരുന്നു.