പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് വിട്ടു. തെരഞ്ഞെടുപ്പില്‍ തന്നെ പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി സുധ കുറുപ്പ് പറഞ്ഞു.
മാതൃഭൂമി ന്യൂസിനോടായിരുന്നു സുധാ കുറുപ്പിന്റെ പ്രതികരണം. താന്‍ സി.പി.ഐ.എമ്മില്‍ ചേരുമെന്നും സുധ പറഞ്ഞു.
പത്തനംതിട്ട ജില്ല പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍നിന്നാണ് സുധ ജനവിധി തേടിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സംഘടനാതലത്തില്‍ വീഴ്ചയുണ്ടായെന്ന് സുധ പറഞ്ഞു.
‘ബ്ലോക്ക്-മണ്ഡലം തലത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അതാണ് പാര്‍ട്ടി വിടുന്നത്’, സുധ പറഞ്ഞു.
ജില്ലയില്‍ ഭൂരിഭാഗം ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും ജില്ലാ പഞ്ചായത്ത് ഭരണവും എല്‍.ഡി.എഫിനാണ്. പത്തനംതിട്ട, തിരുവല്ല നഗരസഭകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്.
16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍.ഡി.എഫ് 12 എണ്ണം നേടിയപ്പോള്‍ യു.ഡി.എഫ് നാലെണ്ണത്തില്‍ ഒതുങ്ങി. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ് 6 സീറ്റിലും യു.ഡി.എഫ് 2 സീറ്റിലും ജയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക