Sports News
വിരാടുമല്ല രോഹിത്തുമല്ല, ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരത്തെ വെളിപ്പെടുത്തി പാറ്റ് കമ്മിന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 08, 12:24 pm
Wednesday, 8th May 2024, 5:54 pm

ഐ.പി.എല്ലില്‍ ഇന്ന് സണ്‍ റൈസേഴ്‌സ് ഹൈദരബാദും ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ഹൈദരബാദിന്റെ സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

നിലവിവല്‍ പോയിന്റ് പട്ടികയില്‍ ഹൈദരബാദ് 11 മത്സരങ്ങളില്‍ നിന്നും ആറ് വിജയവും അഞ്ച് തോല്‍വിയുമടക്കം 12 പോയിന്റ് സ്വന്തമാക്കി നാലാം സ്ഥാനത്താണ്. മറുഭാഗത്ത് 11 മത്സരങ്ങലില്‍ നിന്ന് ആറ് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റ് തന്നെയാണ് എല്‍.എസ്.ജിക്കും. ഇരുവര്‍ക്കും പ്ലെയ് ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരം അതി നിര്‍ണായകമാണ്.

ഹൈദരബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മത്സരത്തിന് മുന്നോടിയായി വമ്പന്‍ തയ്യാറെടുപ്പിലാണ്. താരത്തോട് അടുത്തിടെ ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരമേതാണെന്ന് ചോദ്യത്തിന് കമ്മിന്‍സ് ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ മറുപടി പറയുകയായിരുന്നു.

വിരാട് കോഹലിയുടെയും രോഹിത് ശര്‍മയുടെയും മത്സരക്ഷമതയെ കമ്മിന്‍സ് പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്. എന്നിരുന്നാലും, തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ കാര്യം വരുമ്പോള്‍, രണ്ട് ഇതിഹാസ ബാറ്റര്‍മാരെ അദ്ദേഹം അവഗണിച്ചു.

‘ഞാനൊരു ഫാസ്റ്റ് ബൗളറാണ്, ഒരു പേസറിനൊപ്പം പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജസ്പ്രീത് ബുംറയാണ് എന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം,’ പാറ്റ് കമ്മിന്‍സ് ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പറഞ്ഞു.

ഐ.പി.എല്‍ 2024ല്‍ 12 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റ് നേടിയ ബുംറയാണ് വിക്കറ്റ് വേട്ടക്കാരന്‍. സീസണില്‍ അദ്ദേഹം രണ്ട് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

 

Content Highlight: Pat Cummins Talking About Jasprit Bumrah