സി.ഐയെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരാതി complaintsagainstmanikandanci@gmail.com എന്ന ഈമെയില്‍ ഐഡിയിലേക്ക് അയക്കാമെന്നും പാര്‍വതി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറി
തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗ ഇരയോട് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ പേരാമംഗലം സി.ഐ മണികണ്ഠനെതിരെ കൂടുതല്‍ പരാതികള്‍. സി.ഐ മണികണ്ഠനില്‍ നിന്ന് ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായ നിരവധി പേര്‍ പരാതി പറഞ്ഞു വിളിച്ചതോടെ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് ഇത്തരം പരാതികള്‍ ക്രോഡീകരിച്ച് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകയും അഭിനേത്രിയുമായ പാര്‍വതി.
സി.ഐയെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരാതി complaintsagainstmanikandanci@gmail.com എന്ന ഈമെയില്‍ ഐഡിയിലേക്ക് അയക്കാമെന്നും പാര്‍വതി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇയാള്‍ക്കെതിരെ പക്ഷേ പേര് വെച്ച് പരാതിപ്പെടാന്‍ പറഞ്ഞവരില്‍ പലരും മടിച്ചു. തങ്ങള്‍ തൃശൂര്‍ക്കാരാണ് എന്നാണ് അവര്‍ ഇതിന് മറുപടിയായി പറഞ്ഞതെന്നും പാര്‍വതി പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പരാതിപ്പെടാന്‍ പാര്‍വതി പുതിയ സംവിധാനമൊരുക്കിയത്.
Also Read: സുപ്രീംകോടതിയുടെ ഇടനാഴിയില്‍ ഞാന്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്: ഇന്ദിര ജെയ്‌സിങ്
എന്നാല്‍ തൃശൂര്‍ സ്വദേശിനിയാ ശോഭ ബാലമുരളി സി.ഐ മണികണ്ഠനെതിരെ പേര് വെച്ച് പരാതിപ്പെടാന്‍ തയ്യാറായെന്നും അവര്‍ പറഞ്ഞു. തന്റെ സഹോദരനെയും 21 വയസ്സുള്ള അദ്ദേഹത്തിന്റെ മകളെയും 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ആക്രമിച്ചവരെ കുറിച്ച് പരാതിപ്പെടാന്‍ ചെന്ന വനിതാ അഭിഭാഷകയുള്‍പ്പെടെ ഉള്ളവരെ സി.ഐ മണികണ്ഠന്‍ തെറിപറയുകയും അശ്ലീല ആഗ്യം കണിക്കുകയുമായിരുന്നെന്ന് ശോഭ ബാലമുരളിയുടെ അനുഭവം വെളിപ്പെടുത്തി പാര്‍വതി പറഞ്ഞു.
പരാതികള്‍ എത്രയും വേഗത്തില്‍ പ്രസ്തുത ഇമെയില്‍ ഐ.ഡിയിലേക്ക് അയക്കണമെന്നും പാര്‍വതി ആവശ്യപ്പെട്ടു.