പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ട് മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കുന്നതിനായി ബി.ജെ.പി എം.പിമാര്‍ ഇന്ന് രാവിലെ മുതല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തുകയാണ്.
ഇതിനിടെ അമിത് ഷായുടെ രാജ്യസഭയിലെ പ്രസംഗം പങ്കുവെച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എക്‌സ് നോട്ടീസ് നല്‍കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
കേന്ദ്രമന്ത്രിയുടെ വീഡിയോ എക്‌സ് അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. അംബേദ്ക്കര്‍ക്കെതിരായ അമിത് ഷായുടെ പരാമര്‍ശം അടങ്ങുന്ന പ്രസംഗം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് നോട്ടീസ്.