Sports News
സെമിയില്‍ യൂനിസ് ഖാന്റെയും ആമിറിന്റെയും ആറാട്ട്; വിന്‍ഡീസിനെ മലര്‍ത്തിയടിക്കാനുള്ള സ്‌കോര്‍ ആക്കി വെച്ചിട്ടുണ്ട്!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 12, 02:36 pm
Friday, 12th July 2024, 8:06 pm

വെസ്റ്റ് ഇന്‍ഡീസും പാകിസ്ഥാനും തമ്മിലുള്ള 2024 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലജന്‍ഡ്‌സിലെ ആദ്യ സെമിഫൈനല്‍ നടന്നുകൊണ്ടിരിക്കുകയാണ്. നോര്‍താംടണ്‍ കൗണ്ടി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് ആണ് നേടിയത്. ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ യൂനുസ് ഖാനാണ്. 45 പന്തില്‍ ഒരു സിക്‌സും 6 ഫോറും അടക്കം 65 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.

താരത്തിനൊപ്പം പുറത്താക്കാതെ 18 പന്തില്‍ 40 റണ്‍സ് നേടിയ ആമീര്‍ യാമിന്‍ വെടിക്കെട്ട് പ്രകടനവും കാഴ്ചവച്ചു. 222 സ്‌ട്രൈക്ക് റേറ്റില്‍ 3 സിക്‌സും രണ്ട് ഫോറുമാണ് താരം നേടിയത്. ഓപ്പണിങ് ഇറങ്ങിയ കമ്രാന്‍ അക്മല്‍ 31 പന്തില്‍ എട്ട് ഫോര്‍ അടക്കം 46 റണ്‍സ് നേടി മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. തന്‍വീര്‍ 17 പന്തില്‍ 33 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

വിന്‍ഡീസിന്റെ ഫൈഡല്‍ എഡ്വാര്‍ഡ് മൂന്നു വിക്കറ്റ് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജെറോമി ടൈലര്‍, ഡെയ്ന്‍ സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ സുലൈമാന്‍ ബെന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 6 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സാണ് നേടിയത്. 21 പന്തില്‍ 22 റണ്‍സ് നേടിയ ഇതിഹാസം ക്രിസ് ഗെയ്‌ലിനെയാണ് വിന്‍ഡീസിന് ആദ്യം നഷ്ടമായത്.

ഒരു സിക്‌സും മൂന്ന് ഫോറും അടിച്ച താരത്തെ സൊഹൈല്‍ ഖാനാണ് പുറത്താക്കിയത്. നിലവില്‍ ഡേ ഇന്‍ ഡെയ്ന്‍ സ്മിത്ത് 14 പന്തില്‍ 14 റണ്‍സുമായും ചാഡ് വിക് വാള്‍ട്ടണ്‍ ആറ് പന്തില്‍ 14 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്.

 

 

Content Highlight: Pakistan VS West Indies 2024 World Legends Championship