[] ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് പി. സദാശിവം കേരള ഗവര്‍ണറാകും. ഇത് സംബന്ധിച്ച് രാഷ്ട്രപതി ഭവന് ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കും.
സദാശിവത്തിന്റെ നിയമനം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി. ഷീല ദീക്ഷിത് രാജിവെച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് സദാശിവത്തെ നിയമിക്കുന്നത്.
തമിഴ്നാട് ഈറോഡ് സ്വദേശിയായ സദാശിവം മദ്രാസ്, പഞ്ചാബ് ഹരിയാനാ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചിരുന്നു. 2007 ല്‍ സുപ്രീം കോടതി ജഡ്ജിയായ അദ്ദേഹം 2013 ജൂലൈ 19 മുതല്‍ ഏപ്രില്‍ 26 വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു.
മിസോറാമിലേക്ക് സ്ഥലം മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഷീല ദീക്ഷിത് രാജി വെച്ചത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.