Entertainment
'ഒഴുകി ഒഴുകി ഒഴുകി' ഒടുവിൽ മോസ്‌കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ, സൗബിനും നരേനും പ്രധാന വേഷത്തിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 19, 10:17 am
Friday, 19th January 2024, 3:47 pm

സന്തോഷ് ശിവൻ, സംഗീത് ശിവൻ എന്നിവരുടെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന ‘ഒഴുകി ഒഴുകി ഒഴുകി’ എന്ന ചിത്രം മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടി.

ഫെബ്രുവരി 2ന് തിയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രം പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയിലൂടെയാണ് സഞ്ചരിക്കുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനായ് വേഷമിട്ടത് സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ്.

സൗബിൻ ഷാഹിർ, നരേൻ, ബൈജു സന്തോഷ് എന്നിവർ മൂന്ന് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ട്രൈപോഡ് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ദീപ്തി പിള്ളൈ ശിവൻ നിർമിക്കുന്ന ഈ ചിത്രം ഇതിനോടകം പല ഫിലിം ഫെസ്റ്റിവലുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഛായാഗ്രഹണം: മനോജ് പിള്ളൈ, ചിത്രസംയോജനം: ശീകർ പ്രസാദ്
ബി. ആർ. പ്രസാദും സഞ്ജീവ് ശിവനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സം​ഗീതം ഹോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലിനെനും, സൗണ്ട് ഡിസൈൻ ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുമാണ് കൈകാര്യം ചെയ്തത്.

യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജനാ അപ്പുക്കുട്ടൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

 

Content Highlight: Ozhuki Ozhuki Ozhuki Movie Selected To Moscow International Children’s Film Festival