കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു; ജാഗ്രതയോടെ രാജ്യം
COVID-19
കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു; ജാഗ്രതയോടെ രാജ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th April 2020, 9:39 am

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1990. ഒറ്റദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംഖ്യയാണിത്.

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26,496 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 809 ഉം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങിളിലായി കൊവിഡുമായി ബന്ധപ്പെട്ട് 49 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 27 ജില്ലകളില്‍ നിന്നായി 68 ശതമാനത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ 13.8 ശതമാനം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 47.6 ശതമാനം കേസുകള്‍ മുംബൈയില്‍ നിന്നാണ്.

മഹാരാഷ്ട്രയില്‍ കൊവിഡ് 19 നെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 811 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 22 പേരാണ് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 323 ആയി.

മുംബൈയില്‍ മാത്രം 5,049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 323 കൊവിഡ് മരണങ്ങളില്‍ 191 പേരും മുംബൈയിലാണ് മരിച്ചത്.

അതേസമയം, കൊവിഡ് ഹോട്ട് സ്‌പോട്ടുകളായ മുംബൈയിലും പൂനെയിലും സ്ഥിതി ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ലോക്ഡൗണ്‍ മേയ് 15വരെ നീട്ടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.