World News
ഇദായ് ചുഴലിക്കാറ്റിൽ 1500 പേർ മരിച്ചുവെന്ന് റിപ്പോർട്ട്; ദുരന്തം ബാധിച്ചത് 26 ലക്ഷം ജനങ്ങളെ - വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 20, 03:30 am
Wednesday, 20th March 2019, 9:00 am

ഹരാരെ: ഇദായ് ചുഴലിക്കാറ്റിൽ മൊസാംബിക്കിലും സിംബാബ്‌വെയിലുമായി മരിച്ചവരുടെ എണ്ണം 1500 കടന്നുവെന്ന് റിപ്പോർട്ട്. മരണപെട്ടതായി ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആണെന്നാണ് കണക്കുകൾ പറയുന്നതെങ്കിലും ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ച് മരണ സംഖ്യ ഉയരുമെന്ന് മൊസാംബിക്ക് പ്രസിഡന്റ് ഫിലിപി ന്യുസി വ്യക്തമാക്കി. നദികളിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതും താൻ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

Also Read പെരുന്തേനരുവി അണക്കെട്ട് തുറന്നുവിട്ട സംഭവം; മുഖ്യ പ്രതി പിടിയില്‍

മൊസാംബിക്ക്, സിംബാബ്‌വെ അതിർത്തി പ്രദേശങ്ങളിലാണ് 170 കിലോമീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞുവീശിയത്. ചു​ഴ​ലി​ക്കാറ്റിനോടൊപ്പം കനത്ത മഴ ഉണ്ടായത് വെള്ളപ്പൊക്കത്തിന് കാരണമായി. മഴയിലും കാറ്റിലും റോഡുകളും വീടുകളും പാലങ്ങളും ഒലിച്ചുപോയി. വൈദ്യുതി, വാർത്താവിതരണ സംവിധാനങ്ങൾ എന്നിവ തകരാറിലായി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആരംഭിച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ മൊ​സാം​ബി​ക് മേ​ഖ​ല​യി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ആരംഭിച്ചു.

Also Read ഭക്തി എന്നാല്‍ നെറ്റിയിലെ കുറിയല്ല; മന്ത്രോച്ചാരണത്തില്‍ തന്നെ മത്സരിക്കാന്‍ മോദിയേയും അമിത് ഷായേയും വെല്ലു വിളിച്ച് മമതാ ബാനര്‍ജി

26 ല​ക്ഷ​ത്തോ​ളം പേ​രെ ഇതിനോടകം ഇദായ് ചു​ഴ​ലി​ക്കാ​റ്റ് ബാ​ധി​ച്ചു​വെന്ന് ഐക്യരാഷ്ട്രസഭയും സ​ര്‍​ക്കാ​രും വി​ല​യി​രു​ത്തു​ന്നു. കാ​റ്റും ശ​ക്ത​മാ​യ മ​ഴ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ശ്രമകരമാക്കിയിരിക്കുകയാണ്. സിം​ബാ​ബ്‌​വെ​ൻ സൈ​ന്യം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ചുക്കാൻ പിടിക്കുന്നുണ്ട്. പ്രകൃതി ദുരന്തം വിതച്ച മേഖലകളിൽ രക്ഷാ സംഘം എത്തിയാൽ മാത്രമേ നാശം വ്യക്തമാകൂ. ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ “ദ ഗാർഡിയൻ” പത്രം പുറത്ത് വിട്ടിട്ടുണ്ട്.