ഇത് അതിരുകടന്ന പ്രവൃത്തി ആയിപ്പോയി; ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍
national news
ഇത് അതിരുകടന്ന പ്രവൃത്തി ആയിപ്പോയി; ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th December 2020, 2:15 pm

ന്യൂദല്‍ഹി: ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 28ാം  വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് ബാബരി മസ്ജിദിനെക്കുറിച്ചുള്ള കവിത ട്വിറ്ററില്‍ അപ് ലോഡ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സലില്‍ തൃപാഠിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ട്വിറ്ററിന്റെ നടപടിയെയാണ് പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചത്.

അതിരുകടന്ന പ്രവൃത്തിയാണ് ട്വിറ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഭൂഷണ്‍ പ്രതികരിച്ചത്.

സലില്‍ തന്റെ അമ്മയ്ക്ക് വേണ്ടിയാണ് ബാബരി മസ്ജിദിനെക്കുറിച്ചും ഗുജറാത്തിനെക്കുറിച്ചുമുള്ള കവിത എഴുതിയത്. ഈ കവിതയാണ് അദ്ദേഹം ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്.
ഇതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്യപ്പെടുന്നത്.

2009 ല്‍ സലില്‍ തൃപാഠി പബ്ലിഷ് ചെയ്ത ‘Offence: The Hindu Case’ എന്ന പുസ്തകത്തിലെ My Mother’s Fault’ എന്ന കവിത ചൊല്ലുന്ന വീഡിയോയാണ് അദ്ദേഹം ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്. ഇത് വിദ്വേഷം ഉളവാക്കുന്നതാണ് എന്ന് രേഖപ്പെടുത്തിയാണ് അക്കൗണ്ട് സസ്പെന്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Outrageous, Prashant Bushan against Twitter,