Advertisement
Movie Day
ഒ.ടി.ടി റിലീസ് വിലക്കി ആന്റണി പെരുമ്പാവൂർ പ്രസിഡന്റായ ഫിയോക്ക്; ആന്റോ ജോസഫിന് ഇളവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Aug 12, 05:14 pm
Wednesday, 12th August 2020, 10:44 pm

കൊച്ചി: സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നതിനെതിരെ തിയേറ്റര്‍ സംഘടന ഫിയോക്ക്. തിയേറ്റര്‍ റിലീസിന് മുന്‍പ് ചിത്രങ്ങള്‍ റിലസ് ചെയ്യുന്നവരുമായി സഹകരിക്കേണ്ടെന്നാണ് തീരുമാനമെന്ന് സംഘടന പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന് ഒ.ടി.ടി റിലീസിന് അനുമതി നല്‍കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ തന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫ് മലയാള സിനിമാ സംഘടനകള്‍ക്ക് കത്ത് നല്‍കിയിരുന്നു.

മാര്‍ച്ച് മാസം 12ന് തീരുമാനിച്ച ചിത്രത്തിന്റെ റിലീസ് കൊവിഡ് സാഹചര്യത്തില്‍ തീയറ്ററുകള്‍ അടച്ചിട്ടത് മൂലം മാറ്റിവയ്ക്കുകയായിരുന്നു. ജിയോ ബേബി സംവിധാനം ചെയുന്ന ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സി’ല്‍ ടോവിനോ തോമസും അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസുമാണ് നായികാ നായകന്മാരാകുന്നത്.

നേരത്തെ സൂഫിയും സുജാതയും, മ്യൂസിക്കല്‍ ചെയര്‍ എന്നീ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: OTT Platform Release Malayalam Cinema Feuok