2022 എന്ന വർഷം മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടങ്ങളുടെ വർഷമാണ്. മലയാളത്തിലെ പല നടന്മാരും തങ്ങളുടെ സെഫ് സോണിൽ നിന്ന് പുറത്ത് വന്ന് കയ്യടി വാങ്ങി കൂട്ടിയ വർഷം കൂടിയായിരുന്നു ഇക്കഴിഞ്ഞ് പോയത്. മലയാള നടന്മാരുടെ പെർഫോർമൻസ് ഇങ്ങ് മോളിവുഡിൽ മാത്രമായിരുന്നില്ല തരംഗമായി മാറിയത്.
മറ്റ് പല ഭാഷകളിലും തിളങ്ങാൻ നമ്മുടെ താരങ്ങൾക്ക് കഴിഞ്ഞിരുന്നു എന്നതും ഈ വർഷത്തിന്റെ പ്രേത്യേകതയാണ്. വില്ലനായും നായകനായുമൊക്കെ കൈയ്യടി വാങ്ങികൂട്ടിയവരിൽ ആദ്യം എടുത്ത് പറയേണ്ടത് ഫഹദ് ഫാസിലിനെ തന്നെയാണ്.
ഫഹദ് ഫാസിൽ
വിക്രം, പുഷ്പ തുടങ്ങി സമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലെ മികച്ച സിനിമകളുടെ ഭാഗമാകാൻ ഫഹദിന് കഴിഞ്ഞു. സിനിമകൾക്ക് അപ്പുറത്തേക്ക് തന്റെ കഥാപാത്രത്തെ തന്നെ പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. അവന്റെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്. മലയാളത്തിൽ ഇത് മുമ്പ് തന്നെ പ്രകടനം കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ച നടനാണ് ഫഹദ്.
എങ്കിൽകൂടിയും മറ്റ് ഭാഷകളിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുക എന്നത് അത്ര ചെറിയ കാര്യമല്ല എന്ന് തന്നെ പറയാം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമമാണ് ഫഹദ് അഭിനയിച്ച തമിഴ് സിനിമ. കമൽഹാസൻ നായകനായെത്തിയ സിനിമയിൽ നായകന് തുല്യമായി നിൽക്കുന്ന കഥാപാത്രമായിരുന്നു അത്. ബോക്‌സ് ഓഫീസിൽ വലിയ വിജയം തീർക്കാനും ആ സിനിമ കഴിഞ്ഞു.
തമിഴിലും മലയാളത്തിലും മാത്രമായിരുന്നില്ല തെലുങ്കിലും വലിയ സ്വീകാര്യത നേടാൻ താരത്തിന് കഴിഞ്ഞു. അല്ലു അർജുൻ നായകനായ പുഷ്പയിലെ വില്ലനാണ് താരം ടോളിവുഡിൽ പ്രത്യക്ഷപ്പെട്ടത്. പൊതുവെ നായകന് അമിത പ്രാധാന്യം ലഭിക്കുന്ന ഇൻഡസ്ട്രിയിൽ പോലും നായകനൊപ്പമോ അതിന് മുകളിലോ കയ്യടികൾ വാങ്ങാൻ ഫഹദിന് കഴിഞ്ഞു. ഒരു നടൻ എന്ന നിലയിൽ ഒരുപാട് മുമ്പോട്ട് സഞ്ചരിക്കാൻ ഫഹദിന് ഈ വർഷം കഴിഞ്ഞുവെന്ന് നിസംശയം പറയാം.
ദുൽഖർ
മലയാളത്തിന് പുറത്ത് ഹിറ്റുകൾ കിട്ടിയിട്ടുള്ള താരമാണ് ദുൽഖർ സൽമാൻ. താരത്തിന് തമിഴ് തെലുങ്ക് സിനിമാ പ്രേമികൾക്കിടയിൽ ഒരു ഫാൻ ബേസ് തന്നെയുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും അദ്ദേഹത്തിന്റെ സിനിമകൾ കേരളത്തിലേത് പോലെ തന്നെ അവിടെയും ആഘോഷിക്കപ്പെടാറുണ്ട്.
അത്തരത്തിൽ ഈ വർഷം പ്രേക്ഷകർ ഏറ്റെടുത്ത സിനിമയായിരുന്നു സീതാരാമം. വലിയ സ്വീകാര്യതയായിരുന്നു കേരളത്തിന് പുറത്തും അകത്തുമായി സിനിമക്ക് ലഭിച്ചത്. ഒരു സാധാരണ പ്രണയ കഥയുമായി വന്ന സിനിമയായിരുന്നു സീതാരാമൻ എങ്കിലും പ്രേക്ഷകർക്ക് വേഗം കാണാൻ പറ്റുന്ന കഥയായിരുന്നു സിനിമയുടേത്. അതുകൊണ്ട് തന്നെ ബോക്‌സ് ഓഫീസിലും വലിയ വിജയം തീർക്കാൻ സിനിമക്ക് കഴിഞ്ഞു.
ഒരു സൈനികനും അയാളുടെ പ്രണയവുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലമായി വന്നത്. സിനിമ മാത്രമല്ല അതിലെ പാട്ടുകൾ പോലും ഹിറ്റായിരുന്നു. തന്റെ ആരാധക പിന്തുണ വീണ്ടും ഉയർത്താൻ ദുൽഖറിന് ഈ വർഷവും കഴിഞ്ഞു.
ജയറാം
ഈ വർഷം അന്യഭാഷാ സിനിമകളിൽ അഭിനയിച്ച് ഹിറ്റടിച്ച മറ്റൊരു താരമാണ് ജയറാം. മലയാളത്തിൽ കാലുറച്ച് നിൽക്കാൻ താരത്തിന് ഈ വർഷം കഴിഞ്ഞില്ലെങ്കിലും തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായ പൊന്നിയൻ സെൽവൻ എന്ന സിനിമയുടെ ഭാഗമാകാൻ ജയറാമിന് തഴഞ്ഞു.
സിനിമയുടെ ഭാഗമെന്ന് വെറുതെ പറയുക മാത്രമല്ല, തനിക്ക് ലഭിച്ച കഥാപാത്രത്തെ മികച്ചതാക്കാനും താരത്തിന് കഴിഞ്ഞു. സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. നടൻ എന്ന നിലയിൽ തനിക്ക് കിട്ടിയ കഥാപാത്രത്തെ പൂർണതയിൽ എത്തിക്കാൻ കഴിഞ്ഞു.
ഷൈന്‍ ടോം ചാക്കോ
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട ഒരു നടനാണ് ഷൈന്‍ ടോം ചാക്കോ. ഒരു പിടി മികച്ച ചിത്രങ്ങളില്‍ ഭാഗമാകാന്‍ താരത്തിന് 2022ല്‍ കഴിഞ്ഞു. അത് മലയാളം സിനിമയില്‍ മാത്രമായിരുന്നില്ല, മറിച്ച് തമിഴിലും പ്രകടനങ്ങള്‍ കൊണ്ട് ആറാടാന്‍ താരത്തിന് കഴിഞ്ഞു.
വിജയ് യെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ബീസ്റ്റ്. സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. എന്നാല്‍ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ സിനിമക്ക് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ചിത്രത്തിലെ ഷൈന്റെ പ്രകടനം മികച്ചതായിരുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ആ സമയത്ത് ഉയര്‍ന്ന് വന്നിരുന്നു.
content highlight: other language hits in 2022