മുന്‍ ബി.ജെ.പി എം.എല്‍.എ എന്‍.സിപിയില്‍ ചേര്‍ന്നു; പ്രതിപക്ഷത്തിന് താല്‍ക്കാലിക ആശ്വാസം
national news
മുന്‍ ബി.ജെ.പി എം.എല്‍.എ എന്‍.സിപിയില്‍ ചേര്‍ന്നു; പ്രതിപക്ഷത്തിന് താല്‍ക്കാലിക ആശ്വാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2019, 2:30 pm

മുംബൈ: സംസ്ഥാനത്ത് നിരവധി കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കള്‍ ഭരണപക്ഷ പാര്‍ട്ടികളായ ബി.ജെ.പിയിലേക്കും ശിവസേനയിലേക്കും പോയിക്കൊണ്ടിരിക്കെ എന്‍.സി.പിക്ക് താല്‍ക്കാലികാശ്വാസം. മുന്‍ ബി.ജെ.പി എം.എല്‍.എ വിജയ് ഗോദ്മറെ പാര്‍ട്ടിയില്‍ ചേര്‍ന്നതാണ് എന്‍.സി.പിക്ക് ആശ്വാസം സമ്മാനിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാഗ്പൂര്‍ ജില്ലയിലെ ഹിങ്കണ മണ്ഡലത്തില്‍ നിന്നാണ് വിജയ് ഗോദ്മറെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരത് പവാര്‍ ആവശ്യപ്പെടുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്ന് വിജയ് ഗോദ്മറെ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി നേതാക്കളാണ് തെരഞ്ഞെടുപ്പ് അടുത്തതോടെ എന്‍.സി.പി വിട്ടത്. നിലവില്‍ സതാറ എം.പിയായ ഉദയന്‍രാജെ ബോസ്ലെയാണ് എന്‍.സി.പി വിട്ട പ്രമുഖ നേതാവ്.