മുഖ്യമന്ത്രി എന്തിനാണ് ഇത്ര ഭയപ്പെടുന്നത്? ഗൗരവമുള്ള എന്തോ ഇതില്‍ സംഭവിച്ചിട്ടുണ്ട്: വി.ഡി. സതീശന്‍
Kerala News
മുഖ്യമന്ത്രി എന്തിനാണ് ഇത്ര ഭയപ്പെടുന്നത്? ഗൗരവമുള്ള എന്തോ ഇതില്‍ സംഭവിച്ചിട്ടുണ്ട്: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th June 2022, 12:43 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണത്തില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്ര ഭയപ്പെടുന്നതെന്ന് വി.ഡി. സതീശന്‍ ചോദിച്ചു.

മുഖ്യമന്ത്രി അറിയാതെ, മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ വിജിലന്‍സ് ഡയറക്ടര്‍ ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ ഉപകരണമാക്കി. സ്വര്‍ണക്കടത്ത് കേസ് പ്രതി കൊടുത്ത മൊഴി പിന്‍വലിക്കാന്‍ അവരുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് എന്തിന് വേണ്ടിയാണെന്ന് വി.ഡി. സതീശന്‍ ചോദിച്ചു.

‘മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്. എന്തിനാണ് അദ്ദേഹത്തിന് ഇത്രയും വലിയ സുരക്ഷ. ഞങ്ങള്‍ ആരെയും കല്ലെറിയില്ല. സ്വര്‍ണക്കടത്ത് കേസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കണം. അദ്ദേഹം ഇതില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് ഡയറക്ടറെ തിടുക്കത്തില്‍ മാറ്റിയതില്‍ ദുരൂഹത വ്യക്തമാണ്. ഗൗരവമുള്ള എന്തോ ഇതില്‍ സംഭവിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ വരെ മൗനം പാലിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.

അതേസമയം മുഖ്യമന്ത്രിയും കുടുംബവും കറന്‍സി കടത്തിന്റെ ഭാഗമായി എന്ന് സ്വപ്ന സുരേഷ് നടത്തിയ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.

എന്തും വിളിച്ച് പറയുന്നവരുടെ പിന്നില്‍ ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിരട്ടാനൊക്കെ നോക്കി, അത് കയ്യില്‍ വെച്ചാല്‍ മതി. എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സ് ഉണ്ടെന്ന് കരുതരുത്. അങ്ങനെ പറഞ്ഞവര്‍ക്ക് കിട്ടിയ അനുഭവം ഓര്‍മയുണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Opposition leader VD Satheesan Singh has lashed out at the state government about gold smuggling case in kerala