ഒളിംപിക്‌സില്‍ യോഗ്യത ലഭിക്കുന്ന താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കും: ഉമ്മന്‍ ചാണ്ടി
Daily News
ഒളിംപിക്‌സില്‍ യോഗ്യത ലഭിക്കുന്ന താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കും: ഉമ്മന്‍ ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th February 2015, 6:40 pm

Oommen Chandy തിരുവനന്തപുരം: 2016 ഒളിംപിക്‌സില്‍ യോഗ്യത ലഭിക്കുന്ന താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവില്‍ ഒളിപിക്‌സിനായി യോഗ്യത നേടിയിട്ടുള്ള സജന്‍ പ്രകാശ്, എലിസബത്ത് ആന്റണി, അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവര്‍ക്ക് ഉടന്‍ ജോലി നല്‍കും. ഒളിംപിക്‌സ്, ഏഷ്യാഡ്, കോമണ്‍വെല്‍ത്ത് തുടങ്ങിയ കായിക മേളകളിലെ വിജയികള്‍ക്ക് പ്രോത്സാഹന സമ്മാനത്തുകയും മുഖ്യമന്ത്രി പഖ്യാപിച്ചിട്ടുണ്ട്.

ഒളിംപിക്‌സില്‍ വിജയികളാകുന്നവര്‍ക്ക് ഒരു കോടി രൂപയും ഏഷ്യാഡ് കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് 50 ലക്ഷം രൂപയും ദേശീയഗെയിംസില്‍ സ്വര്‍ണം, വെള്ളി, വെങ്കലം മെഡല്‍ നേടിയവര്‍ക്ക് 5, 3, 2 ലക്ഷം രൂപ വീതം നല്‍കുമെന്നുമാണ് പ്രഖ്യാപിച്ചത്. ഒഴിവുള്ള 250 തസ്തികകളില്‍ ഓരോരുത്തരുടെയും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചായിരിക്കും നിയമനം നടത്തുക.

ദേശീയ ഗെയിംസിന് വേണ്ടി കൊണ്ടുവന്ന ഉപകരണങ്ങള്‍ കായിക വകുപ്പിനു കൈമാറും. സംസ്ഥാനത്ത് പുതിയ കായിക യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജി.വി രാജ സ്‌കൂളിന്റെ പുനരുദ്ധാരണ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും കോട്ടം ചിങ്ങവനത്ത് സ്‌പോര്‍ട്‌സ് കോളേജ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.