കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഓവറില്‍ 43 റണ്‍സ് വിട്ടുനല്‍കി ഇംഗ്ലണ്ട് താരം ഒല്ലി റോബിന്‍സണ്‍. സസെക്‌സ്-ലെസ്റ്റര്‍ഷെയര്‍ മത്സരത്തിലാണ് സസെക്‌സ് താരമായ ഒല്ലി റോബിന്‍സണ്‍ ഒരു ഓവറില്‍ 43 റണ്‍സ് വഴങ്ങിയത്. ലെസ്റ്റര്‍ഷെയര്‍ താരം ലൂയിസ് കിംബറാണ് 43 റണ്‍സ് നേടിയത്.
ഒല്ലിയുടെ ആദ്യ ഓവറില്‍ താരം സിക്‌സര്‍ നേടുകയായിരുന്നു. എന്നാല്‍ അത് ഒരു നോബോള്‍ ആവുകയായിരുന്നു. കൗണ്ടില്‍ ക്രിക്കറ്റിലെ നിയമപ്രകാരം ഒരു ബൗളര്‍ നോ ബോള്‍ എറിയുകയാണെങ്കില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെടും. പിന്നീടുള്ള രണ്ടു പന്തുകളില്‍ ഒരു സിക്സും ഫോറുമാണ് താരം നേടിയത്.
നാലാം പന്തിൽ ലൂയിസ് ഫോര്‍ നേടുകയായിരുന്നു. എന്നാല്‍ ആ പന്ത് വീണ്ടും നോ ബോള്‍ ആവുകയായിരുന്നു. പിന്നീടുള്ള പന്തും താരം ബൗണ്ടറി കടത്തുകയായിരുന്നു. എന്നാല്‍ റോബിന്‍സണ്‍ ആറാമത് ആയി എറിഞ്ഞ പന്ത് നോബോള്‍ ആവുകയായിരുന്നു.
ഓവറിലെ അവസാന പന്തില്‍ ഒരു റണ്‍സും താരം നേടിയതോടെ 43 റണ്‍സ് ആണ് ആ ഓവറില്‍ പിറന്നത്. പിന്നാലെ ഒരു മോശം നേട്ടവും പിറവിയെടുത്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടു നല്‍കുന്നതാരമെന്ന മോശം നേട്ടമാണ് ഒല്ലി റോബിന്‍സണ്‍ സ്വന്തമാക്കിയത്.
Most runs conceded in an over in first-class cricket
43 – Ollie Robinson in 2024 (Louis Kimber)
38 – Alex Tudor in 1998 (Andrew Flintoff)
38 – Shoaib Bashir in 2024 (Dan Lawrence)2⃣ of them are in last 3⃣ days!!
(overs bowled in genuine circumstances)pic.twitter.com/GSjgjgb9NU
— Kausthub Gudipati (@kaustats) June 26, 2024
കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മൂന്നുദിവസം മുമ്പ് ഇംഗ്ലണ്ട് താരം ഷൊയ്ബ് ബഷീര്‍ ഒരു ഓവറില്‍ 38 റണ്‍സ് വിട്ടു നല്‍കിയിരുന്നു. സറേയും വോര്‍സെസ്റ്റര്‍ഷെയറും തമ്മില്‍ നടന്ന മത്സരത്തില്‍ ആയിരുന്നു ബഷീര്‍ 38 റണ്‍സ് വിട്ടുനല്‍കിയത്.
മത്സരത്തിലെ 128ാം ഓവർ എറിയാൻ എത്തിയ ബഷീറിനെ സറേയുടെ ഡാന്‍ ലോറന്‍സ് തുടര്‍ച്ചയായി അഞ്ച് സിക്‌സറുകള്‍ പറത്തുകയും ചെയ്തു. ഒരു ഓവറില്‍ 38 റണ്‍സാണ് ഇംഗ്ലണ്ട് സ്പിന്നര്‍ വഴങ്ങിയത്. ഓവറിലെ ആറാമത്തെ പന്ത് ഫൈന്‍ ലെഗില്‍ എത്തുകയും അത് വൈഡ്+ബൗണ്ടറിയുമായി അടുത്ത ഡെലിവറി ഓവര്‍സ്റ്റെപ്പ് ചെയ്തപ്പോള്‍ ബഷീര്‍ ഒരു നോബോള്‍ + സിംഗിളും വിട്ടുനൽകുകയായിരുന്നു.
Also Read: ഫൈനലില് ആ രണ്ട് ടീമുകള് ഏറ്റുമുട്ടും; പ്രവചനവുമായി നാസര് ഹുസൈന്
Content Highlight: Ollie Robinson Unwanted Record in First Class Cricket