ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം എന്നീ വിഷയങ്ങളില്‍ ബി.ജെ.പിയുടെ കാപട്യം തുറന്നുകാട്ടുന്ന ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പഴയ ഇന്റര്‍വ്യൂ വൈറലാവുന്നു. ദൂരദര്‍ശനില്‍ മാധ്യമപ്രവര്‍ത്തകവന്‍ വിനോദ് ദുവായുടെ ചോദ്യങ്ങള്‍ക്ക് സ്വാമി നല്‍കിയ മറുപടിയാണ് ചര്‍ച്ചയാവുന്നത്.
ഇന്ത്യന്‍ മുസ്‌ലീങ്ങളെ അടിച്ചമര്‍ത്താനുള്ള ബി.ജെ.പി നീക്കങ്ങളും അവരുടെ കാപടനാട്യങ്ങളുമാണ് സ്വാമി തുറന്നുകാക്ടുന്നത്. ബി.ജെ.പിയുടെ ദേശീയതയെന്ന ബ്രാന്റ് ‘അങ്ങേയറ്റം നെഗറ്റീവാണ്’ എന്നാണ് സ്വാമി പറയുന്നത്. അത് മുസ്‌ലീങ്ങളുടെ താല്‍പര്യങ്ങളെ വ്രണപ്പെടുത്താന്‍ രൂപപ്പെടുത്തിയിരിക്കുന്നതാണെന്നും സ്വാമി ചൂണ്ടിക്കാട്ടുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ ബി.ജെ.പിയുടെ ദേശീയതാ നിര്‍വചനത്തിന്റെ പ്രശ്‌നം അത് പൂര്‍ണമായും നെഗറ്റീവാണ് എന്നതാണ്. മുസ്‌ലീങ്ങള്‍ക്ക് എത്രത്തോളം നഷ്ടമുണ്ടാകുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അത് നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. അവരുടെ എല്ലാ പദ്ധതികളും ആ ലക്ഷ്യത്തിനുവേണ്ടി തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്.’ എന്നാണ് അഭിമുഖത്തില്‍ സ്വാമി പറയുന്നത്.
Simpler days, when anti-Muslim dogwhistle was easy to understand, even by the likes of fascist Swamy. pic.twitter.com/1W6ttnw60N
— Baba (@BabaGlocal) September 2, 2019
‘ആര്‍ട്ടിക്കിള്‍ 370ന്റെ ഉദാഹരണം എടുക്കാം. അതിനു സമാനമായ ആര്‍ട്ടിക്കിള്‍ 371 ഉണ്ട്. പക്ഷേ ബി.ജെ.പി അതിനെക്കുറിച്ചു പറയില്ല. അത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കാര്യമാണ് കൈകാര്യം ചെയ്യുന്നത്. ‘ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അയോധ്യ വിഷയത്തിലും ബി.ജെ.പിയുടേത് ഇരട്ടത്താപ്പാണെന്നും സ്വാമി കുറ്റപ്പെടുത്തുന്നുണ്ട്. ‘രാമക്ഷേത്രത്തിന്റെ കാര്യത്തിലും ഇതേ വിഷയമാണ്. നമ്മളെ സംബന്ധിച്ച് കുറേക്കൂടി പവിത്രമായ കൈലാഷ് മാനസസരോവറിനെക്കുറിച്ച് പറയില്ല. അതുകൊണ്ടുതന്നെ അവരുടെ എല്ലാ പരിപാടികളും ക്രിയാത്മകതയുടെ അടിസ്ഥാനത്തിലല്ല മറിച്ച് മുസ്‌ലീങ്ങളെ എങ്ങനെ അടിച്ചമര്‍ത്താം എന്നതിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്.’ എന്നും സ്വാമി പറയുന്നുണ്ട്.