പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള തീയ്യതി വീണ്ടും നീട്ടി
Daily News
പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള തീയ്യതി വീണ്ടും നീട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th June 2015, 8:13 am

NOTEന്യൂദല്‍ഹി: പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള തീയ്യതി റിസര്‍വ്വ് ബാങ്ക് വീണ്ടും നീട്ടി. ഈ വര്‍ഷം 31 വരെയാണ് നീട്ടിയത്. ജൂണ്‍ മുപ്പതിനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയ പരിധി. 2005 നുമുന്‍പുള്ള നോട്ടുകള്‍ മാറ്റി വാങ്ങണമെന്നാണ് റിസര്‍വ്വ് ബാങ്ക് പൗരന്‍മാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനുവരി ഒന്നിനു മൂമ്പ് മാറ്റി വാങ്ങണമെന്നായിരുന്നു ഉത്തരവ് ആദ്യമായി പുറപ്പെടുവിക്കുമ്പോള്‍ നിശ്ചയിച്ചിരുന്ന സമയ പരിധി പിന്നീടത് ജൂണ്‍ 30 ലേക്ക് മാറ്റുകയായിരുന്നു.

10 രൂപമുതല്‍ 1000 രൂപവരെയുള്ള നോട്ടുകളാണ് ഇത്തരത്തില്‍ റിസര്‍വ്വ് ബാങ്ക് മാറ്റി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എല്ലാ ബാങ്കുകളുടേയും ബ്രാഞ്ചുകളില്‍ നിന്ന് നോട്ടുകള്‍ മാറ്റി വാങ്ങാം. ഉത്തരവിറങ്ങി ഇതുവരെ 164 കോടി രൂപയുടെ പഴയ നോട്ടുകളാണ് ബാങ്ുകള്‍ വഴി ശേഖരിച്ചിട്ടുള്ളത്. ഇനിയും 21,750 രൂപയുടെ കറന്‍സികള്‍ പിന്‍വലിക്കാനുണ്ടെന്നാണ് കണക്കുകള്‍.

പഴയനോട്ടുകള്‍ തിരിച്ചറിയുന്നതിനായി നോട്ടിന്റെ താഴെ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാകും. 2005 ന് മുമ്പ് പുറത്തിറങ്ങിയ നോട്ടുകളില്‍ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഇത്തരം നോട്ടുകളാണ് നിങ്ങള്‍ മാറ്റി വാങ്ങേണ്ടത്. കയ്യിലെ കാശ് നഷ്ടമാകാതിരിക്കാന്‍ അവ ഉടന്‍ തന്നെ മാറ്റി വാങ്ങുക.