Pravasi
ഓച്ചിറ സ്വദേശി ഹൃദയാഘാതംമൂലം മരണപെട്ടു
എന്‍ ആര്‍ ഐ ഡെസ്ക്
2018 Jan 19, 12:45 am
Friday, 19th January 2018, 6:15 am

റിയാദ്: സൗദിയിലെ ഹോത്ത ബാനി തമീമില്‍ ഓച്ചിറ സ്വദേശി ഹൃദയാഘാതംമൂലം മരണപെട്ടു. കൊല്ലം ജില്ലയിലെ ഓച്ചിറ പായിക്കുഴി സ്വദേശി അപ്പുകുട്ടന്‍ പിള്ളയാണ്(55) റിയാദിനടുത്തുള്ള അല്‍ഖര്‍ജ്ജില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെയുള്ള ഹോത്ത ബാനി തമീമില്‍ ചൊവ്വാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

കഴിഞ്ഞ 25 വര്‍ഷമായി സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമാണുള്ളത്. ഹോത്തയിലെ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങള്‍ കേളി അല്‍ഖര്‍ജ്ജ് ഏരിയ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സഹകരണത്തോടെ പൂര്‍ത്തിയാക്കി വരുന്നു.

റിപ്പോര്‍ട്ട്: ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ