Short Film
മാധ്യമപ്രവര്‍ത്തനത്തില്‍ നേരിടുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍; 'ഒബിച്വറി'യുമായി സുഹൃത്തുക്കള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 May 23, 10:59 am
Saturday, 23rd May 2020, 4:29 pm

മാധ്യമപ്രവര്‍ത്തന ജീവിതത്തിനിടെ നേരിടേണ്ടി വരുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാട്ടുന്ന ഒബിച്വറിയെന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. വാട്ടര്‍ലെമന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അച്ചു ബാബുവാണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

സ്വന്തം അച്ഛന്റെ മരണം വാര്‍ത്തായായി നല്‍കേണ്ടി വരുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷമാണ് ഷോര്‍ട്ട് ഫിലിം ഇതിവൃത്തം.

മാധ്യമപ്രവര്‍ത്തകനായിരുന്ന അനൂപ് വി.എം ആണ് ചിത്രത്തിന്റെ കഥ. താന്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്ന കാലത്ത് കണ്ടറിഞ്ഞ ഒരു സംഭവമാണ് ചിത്രത്തിനുള്ള കഥയ്ക്ക് ആധാരമായതെന്ന് അനൂപ് പറഞ്ഞു.

തന്റെ സുഹൃത്തുക്കളും നാട്ടിലുള്ളവരും തന്നെയാണ് ഈ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചതെന്നും അനൂപ് പറഞ്ഞു. ആദിത്യ പ്രസാദ് ആണ് തിരക്കഥ, അഭിറാം ആര്‍ നാരായണ്‍ ആണ് ക്യാമറ. അനന്ദുവാണ് എഡിറ്റിംഗ്.

ഉമേഷ് കുമാര്‍, സതീഷ് കുമാര്‍, ജോമോന്‍ ടി.പി, ബിനു കെ.വി, അനൂപ് വി.എം എന്നിവരാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക