Gujrath Election
ഗുജറാത്തില്‍ ബി.ജെ.പി ക്ക് വെല്ലുവിളി ഉയര്‍ത്തിയത് നോട്ടയാണെന്ന് കണക്കുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Dec 18, 02:43 pm
Monday, 18th December 2017, 8:13 pm

അഹമ്മദാബാദ്: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ വിശ്വാസമില്ലെങ്കില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം സമ്മദിദായകര്‍ക്കുണ്ട്. ഗുജറാത്ത് ഇലക്ഷന്‍ ഫലം പുറത്തുവന്നപ്പോള്‍ അവിടെ സ്ഥാനം നേടിയത് നോട്ട ആയിരുന്നു. ആറാം വട്ടവും ബി.ജെ.പി ഗുജറാത്തില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ നാലാസ്ഥാനം നേടിയത് നോട്ടയായിരുന്നു. പല പ്രദേശങ്ങളിലും നോട്ട നിര്‍ണ്ണായകമായിരുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കണക്കുകള്‍ പ്രകാരം 49.1 ശതമാനം വോട്ടാണ് ബി.ജെ.പി കരസ്ഥമാക്കിയത്.കോണ്‍ഗ്രസ്സിന് ലഭിച്ചത് 41.4 ശതമാനം വോട്ടാണ്. തൊട്ടുപിന്നിലുള്ള കക്ഷികളായ ബി. എസ്.പി, എന്‍.സി.പി എന്നിവര്‍ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടാണ് നോട്ടയ്ക്ക ലഭിച്ചത്.

551294 വോട്ടുകളാണ് ഇതുവരെയുള്ള കണക്കുപ്രകാരം നോട്ടയായത്. പോര്‍ബന്തറില്‍ ജയിച്ച ബി.ജെ.പിയേക്കാള്‍ വോട്ടുണ്ട് നോട്ടയ്ക്ക്. ഇതനുസരിച്ച് നോട്ട നിര്‍ണ്ണായക ശക്തിയായി മാറിയ തെരഞ്ഞെടുപ്പ് കൂടിയാണ് ഗുജറാത്തിലേതെന്ന് കണക്കുകള്‍ പറയുന്നു.