ഗസയെ ചാമ്പലാക്കണം; പ്രസ്താവനയിൽ നിന്നും പിന്നോട്ടില്ലെന്ന് ഇസ്രഈലി എം.പി
World News
ഗസയെ ചാമ്പലാക്കണം; പ്രസ്താവനയിൽ നിന്നും പിന്നോട്ടില്ലെന്ന് ഇസ്രഈലി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th January 2024, 5:29 pm

ടെൽ അവീവ്: ഗസയെ ചാമ്പലാക്കണമെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഇസ്രഈലി എം.പി. നെതന്യാഹു അനുയായിയും ഭരണകക്ഷിയായ ലിക്കുഡ് പാർട്ടി അംഗവുമായ നിസ്സിം വടുരിയാണ് തന്റെ പ്രസ്താവനയിൽ നിന്നും പിന്നോട്ടില്ലെന്ന് പറഞ്ഞത്. കഴിഞ്ഞമാസമായിരുന്നു ഗസയെ കത്തിച്ചു ചാമ്പലാക്കണം എന്ന പ്രസ്താവന നിസ്സിം നടത്തിയത്.

യുദ്ധത്തിന് അയച്ച് സൈനികരെ പരിക്കേൽപ്പിക്കുന്നതിനും നല്ലത് ഗസയെ കത്തിച്ച് ഇല്ലാതാക്കുന്നതാണെന്നും കഴിഞ്ഞ ദിവസം കോൾ ബരാമ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നിസ്സിം പറഞ്ഞു. കൂടാതെ ഗസയിൽ നിരപരാധികളായിട്ട് ആരുമില്ലെന്നും നിസ്സിം കൂട്ടിച്ചേർത്തു. നിലവിൽ ഒരു ലക്ഷത്തിലുമധികം ആളുകൾ വടക്കൻ ഗസയിൽ ഉണ്ടെന്നും അവരാരും നിരപരാധികളല്ലെന്നും അവരെ ഇല്ലാതാക്കുമെന്നും നിസ്സിം പറഞ്ഞു.

ഇത് ആദ്യമായല്ല ഒരു ഒരു ഭരണകക്ഷി എം.പി ഇത്തരം പ്രസ്ഥാനം നടത്തുന്നത് ഗസയിൽ മുഴുവൻ നാസികൾ ആണെന്ന് കഴിഞ്ഞദിവസം ഇസ്രഈലി ധനമന്ത്രിയായ ബെസലേൽ സ്‌മോട്രിച്ച് പറഞ്ഞിരുന്നു. ഗസയിൽ നിന്നും ഫലസ്തീനികളെ നിർബന്ധമായും കുടിയോഴിപ്പിക്കണമെന്നും എന്നും സ്‌മോട്രിച്ച് പറഞ്ഞിരുന്നു.

ഗസയിൽ നിന്നും ഫലസ്തീനികളെ കുടിയിറക്കി ഇറാൻ, സ്പെയിൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ അഭയാർത്ഥികളാക്കി മാറ്റാൻ നെതന്യാഹു ഭരണകൂടം ലക്ഷ്യമിടുന്നുവെന്ന രഹസ്യ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതിനിടയിൽ ഗസയിൽ നടക്കുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നൽകിയ കേസ് ജനുവരി 11ന് വിചാരണ ആരംഭിക്കും. ഇസ്രഈലി പാർലമെന്റ് അംഗം ഒഫെർ കാസിഫ് കേസിൽ പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ട്.

Content Highlights: Not ready to withdraw the statement, Israel M.P