ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരം സമനിലയില്‍. അവസാന നിമിഷത്തിലും ലീഡ് ഉയര്‍ത്താന്‍ സാധിക്കാതെ ഇരുവരും ഓരോ ഗോള്‍ വീതം നേടി മത്സരം അവസാനിപ്പിക്കുകയായിരുന്നു.
മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന് വേണ്ടി 58ാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിയത് അലേദീന്‍ അജറൈ ആണ്. ശേഷം 67ാം മിനിട്ടില്‍ കേരളത്തിനുവേണ്ടി നോഹ സദൗയിയും എതിരാളികളുടെ വല കുലുക്കുകയായിരുന്നു.
.@NoahWail‘s equaliser earns a valuable point on the road for @KeralaBlasters! 🟡#NEUKBFC #ISL #LetsFootball #ISLonJioCinema #ISLonSports18 #NorthEastUnitedFC #KeralaBlasters pic.twitter.com/sd7VvrnO1S
— Indian Super League (@IndSuperLeague) September 29, 2024
മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവച്ചത്. 14 ഷോട്ടുകളാണ് ഇരുവരും ചെയ്തത്. അതില്‍ അഞ്ച് എണ്ണം കേരളം ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് മൂന്നെണ്ണമാണ് ഉന്നം വെച്ചത്.
മത്സരത്തില്‍ 59 ശതമാനവും ഗോള്‍ പൊസഷന്‍ കേരളത്തിലായിരുന്നു. ഒരുപാട് മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കൃത്യമായി പന്ത് വലയില്‍ എത്തിക്കാന്‍ കേരളത്തിന്റെ മുന്‍നിര താരങ്ങള്‍ക്ക് സാധിക്കാതെ വരികയായിരുന്നു. പാസിങ് അക്വാറസിയിലും 78 ശതമാനം നേടി കേരളം മുന്നില്‍ നിന്നിരുന്നു.
എന്നാല്‍ അവസാന ഘട്ടത്തില്‍ അറ്റാക്കിന് ശ്രമിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം അഷീര്‍ അക്തറിന് ചുവന്ന കാര്‍ഡ് വാങ്ങേണ്ടി വന്നിരുന്നു.
.@bengalurufc and @RGPunjabFC remain the only 2️⃣ unbeaten teams at the end of Matchweek 3️⃣!#NEUKBFC #ISL #LetsFootball | @eastbengal_fc @JioCinema @Sports18 pic.twitter.com/ECwMU320UH
— Indian Super League (@IndSuperLeague) September 29, 2024
നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും ഒരു സമനിലയും നേടി കേരളം അഞ്ചാം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റും അതേ സ്‌കോര്‍ നേടി തൊട്ടു പുറകിലുണ്ട്. ഒന്നാം സ്ഥാനത്ത് ബെംഗളൂരു എഫ്.സി മൂന്ന് മത്സരങ്ങളിലും വിജയിച്ച ഒമ്പത് പോയിന്റ് സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിനും ഒമ്പത് പോയിന്റാണ്. കേരളത്തിന്റെ അടുത്ത മത്സരം ഒക്ടോബര്‍ മൂന്നിന് ഒഡീസയോടാണ്.