ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് യോഗം നടത്താത്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. കൊവിഡിന്റെ പേര് പറഞ്ഞ് യോഗം ചേരുന്നത് അനന്തമായി നീളുന്നതിന് ഉത്തരവാദി നേതൃത്വമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘മഹാമാരിയുടെ പേരിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവുകഴിവായി പറയുകയാണ്. പുതിയ ദേശീയ എക്‌സിക്യൂട്ടിവ് സമിതിയെ തീരുമാനിക്കാന്‍ പോലും നേതൃത്വത്തിനായിട്ടില്ല,’ പേര് വെളിപ്പെടുത്താത്ത ബി.ജെ.പി നേതാവ് പറയുന്നു.
2019 ജനുവരിയിലാണ് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അവസാനമായി ചേര്‍ന്നത്. ബി.ജെ.പി ഭരണഘടന പ്രകാരം ദേശീയ എക്‌സിക്യൂട്ടീവും സംസ്ഥാന എക്‌സിക്യൂട്ടിവും മൂന്ന് മാസത്തിലൊരിക്കല്‍ ചേരണമെന്നാണ് പറയുന്നത്.
അതേസമയം ദേശീയ എക്‌സിക്യൂട്ടിവ് ചേരാത്തത് സംഘടനാപരമായി ബി.ജെ.പിയെ തളര്‍ത്തിയിട്ടില്ലെന്നാണ് മറ്റ് നേതാക്കള്‍ അവകാശപ്പെടുന്നത്. പാര്‍ട്ടിഘടകങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും നേതൃത്വവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു.