സംസ്ഥാനത്തെ 14 റോഡുകളിൽ ഇനി ടോൾ കൊടുക്കേണ്ടതില്ല
ഡൂള്‍ന്യൂസ് ഡെസ്ക്
Wednesday, 28th November 2018, 8:54 pm
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളിലെ ടോൾ പിരിവ് ഇനി ഉണ്ടാകില്ല.14 റോഡുകളിലെ ടോൾ പിരിവാണ് സർക്കാർ നിർത്താൻ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ടോൾ പിരിവുകൾ നിർത്തലാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം അനുസരിച്ച് 6 പ്രധാന റോഡുകളിലെ പിരിവു ഇതിനു മുൻപ് നിർത്തലാക്കിയിരുന്നു. ഇപ്പോൾ അവശേഷിച്ച 14 റോഡുകളിലെ ടോൾ പിരിവാണ് നിർത്തലാക്കുന്നത്.
Also Read “പരസ്പരം കലഹിച്ച് ഇനി എത്ര നാൾ മുന്നോട്ട് പോകും”:പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
എന്നാൽ സംസ്ഥാനത്തെ ദേശീയപാതകളിലെ ടോൾ പിരിവ് തുടരുകതന്നെ ചെയ്യും . ദേശീയപാതകളിലെ ടോൾ പിരിവിൽ എന്തെങ്കിലും മാറ്റം വരുത്താൻ സംസ്ഥാന സർക്കാറിന് അധികാരമില്ല.