രാജ്യത്ത് പലയിടത്തും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ കത്തയച്ചിരിക്കുന്നത്.
‘പി.പി.ഇ, എന്‍ 95 മാസ്‌കുകള്‍, കൊവിഡ് -19 ടെസ്റ്റിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഞങ്ങളില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം ഉയര്‍ത്തിയതാണ്. ഉദ്യോഗസ്ഥര്‍ ഇതിനെ ഗൗരവമായി കാണണം. രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടുന്നത്.’, കത്തില്‍ പറയുന്നു.
‘ഞങ്ങള്‍ക്ക് നിങ്ങളുടെ കൈയടികളോ നന്ദിവാക്കുകളോ വേണ്ട. ഞങ്ങളുടെ അവകാശങ്ങളേയും ശബ്ദങ്ങളേയും ഹനിക്കാതിരുന്നാല്‍ മാത്രം മതി. അത് മാത്രമാണ് ഏറ്റവും കുറഞ്ഞത് നിങ്ങള്‍ ആരോഗ്യമേഖലയോട് ഇപ്പോള്‍ ചെയ്യേണ്ടത്’, ഡോ. ശ്രീനിവാസ് രാജ്കുമാര്‍ ഇന്ത്യാ ടുഡേ ടി.വിയോട് പറഞ്ഞു.
നേരത്തെ നഴ്‌സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും അധികാരികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മുംബൈയിലെ വോക്ക്ഹാര്‍ഡ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് രോഗം പിടിപ്പെട്ടത് അധികാരികളുടെ അനാസ്ഥ കൊണ്ടാണെന്നാണ് യു.എന്‍.എ പറഞ്ഞത്.