ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിനെ പേടിയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഗുജറാത്തിലെ ബി.ജെ.പി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്തു സംഭവിച്ചാലും നാം ഭീകരരെ വെറുതെവിടില്ല. മോദിജിയുടെ വരവിനു ശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല. ഇത് നമ്മുടെ വലിയൊരു നേട്ടമാണ്,’ രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഭീകരര്‍ക്കെല്ലാം ബി.ജെ.പി. സര്‍ക്കാരിനെ ഭയമാണെന്നാണ് തോന്നുന്നതെന്നും അതൊരു ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.