Entertainment
താരങ്ങളില്‍ ചിലരെയെങ്കിലും വഷളാക്കിയത് അവരെ ഇരുവരെയും പോലുള്ള നിര്‍മാതാക്കള്‍: സാന്ദ്ര തോമസ്

മലയാള സിനിമയിലെ വിരലിലെണ്ണാവുന്ന വനിതാ നിര്‍മാതാക്കളില്‍ ഒരാളാണ് സാന്ദ്ര തോമസ്. സക്കറിയയുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചത് സാന്ദ്ര തോമസാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ആറോളം സിനിമകളും പിന്നീട് തന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസില്‍ മൂന്ന് സിനിമകളും സാന്ദ്ര നിര്‍മിച്ചിട്ടുണ്ട്.

ബാലതാരമായി എത്തിയ സാന്ദ്രക്ക് സിനിമാനിര്‍മാണത്തിന് പുറമെ ചില സിനിമകളില്‍ അഭിനയിക്കാനും സാധിച്ചിട്ടുണ്ട്. താരങ്ങളില്‍ ചിലരെയെങ്കിലും വഷളാക്കിയത് നിര്‍മാതാക്കള്‍ തന്നെയാണെന്ന് പറയുകയാണ് സാന്ദ്ര.

ആന്റോ ജോസഫിനേയും ലിസ്റ്റിന്‍ സ്റ്റീഫനേയും പോലുള്ള ആള്‍ക്കാരുടെ പ്രവൃത്തികള്‍ അതിന് ഉദാഹരണമാണെന്നും അവര്‍ പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ താരങ്ങളെ വഷളാക്കിയത് നിര്‍മാതാക്കള്‍ തന്നെയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സാന്ദ്ര തോമസ്.

നിര്‍മാതാക്കളില്‍ പലരും താരങ്ങളെ ഓവറായിട്ട് പാമ്പര്‍ ചെയ്യുന്നുവെന്നും ഒരു താരത്തിന്റെ ഡേറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടായാല്‍ അവര്‍ ഇരട്ടിയും അതിലധികവും പ്രതിഫലം ഓഫര്‍ ചെയ്യുമെന്നും സാന്ദ്ര പറഞ്ഞു.

‘താരങ്ങളില്‍ ചിലരെയെങ്കിലും വഷളാക്കിയത് നിര്‍മാതാക്കള്‍ തന്നെയാണ്. ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന ആന്റോ ജോസഫിനേയും ലിസ്റ്റിന്‍ സ്റ്റീഫനേയും പോലുള്ള ആള്‍ക്കാരുടെ പ്രവൃത്തികള്‍ ഇവിടം ഉദാഹരിക്കാന്‍ സാധിക്കും.

ഇവരില്‍ പലരും താരങ്ങളെ ഓവറായിട്ട് പാമ്പര്‍ ചെയ്യുന്നു. ഒരു താരത്തിന്റെ ഡേറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടായാല്‍ അവര്‍ ഇരട്ടിയും അതിലധികവും പ്രതിഫലം ഓഫര്‍ ചെയ്യും. അതിലൂടെ നിര്‍മാണച്ചെലവ് ഇരട്ടിയില്‍ അധികമാവും.

അങ്ങനെവരുമ്പോള്‍ അവര്‍ മറ്റ് നിര്‍മാതാക്കളോടും കൂടി തുക ആവശ്യപ്പെടും. ഇത് കേട്ടിട്ട് അവര്‍ തലകുനിച്ച് ഇരുന്നിട്ടുണ്ട്. എന്തുചെയ്യാന്‍, നമ്മുടെ കടം തീര്‍ക്കേണ്ട എന്ന് ചോദിച്ചവരും ഉണ്ട്,’ സാന്ദ്ര തോമസ് പറയുന്നു.

Content Highlight: Sandra Thomas Talks About Producers Like Listin stephen And Anto Joseph