Kerala Election 2021
പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും കുളത്തിലെറിയുകയും ചെയ്യുന്നു; തെരഞ്ഞെടുപ്പ് സര്‍വേയില്‍ വിശ്വാസമില്ല; ധര്‍മ്മജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 30, 02:54 pm
Tuesday, 30th March 2021, 8:24 pm

ബാലുശ്ശേരി: തന്റെ തെരഞ്ഞെടുപ്പ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും കുളത്തില്‍ എറിയുകയും ചെയ്യുന്നെന്ന് നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി.

ജീവിക്കാന്‍ വേണ്ടി കോമഡി ചെയ്യുമെങ്കിലും ജീവിതത്തില്‍ വെറും വാക്ക് പറയാറില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സര്‍വേകളില്‍ തനിക്ക് വിശ്വസമില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു.

ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ താരപദവി പ്രചാരണത്തിന്റെ വേഗത കൂട്ടിയെന്നും ബാലുശ്ശേരിയില്‍ കാറ്റ് മാറി വീശി തുടങ്ങിയെന്നും ധര്‍മ്മജന്‍ പറയുന്നു.

സച്ചിന് ദേവാണ് ബാലുശ്ശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. വിവിധ ചാനലുകളിലെ പ്രീ പോള്‍ സര്‍വേകള്‍ സച്ചിനാണ് സാധ്യത കല്‍പ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: No Believe in election survey; Dharmajan