1985ല്‍ പുറത്തിറങ്ങിയ മനഃശാസ്ത്ര ത്രില്ലര്‍ ചിത്രമാണ് ഇരകള്‍. കെ.ജി. ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിച്ചത് നടന്‍ സുകുമാരനായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗണേഷ് കുമാര്‍, തിലകന്‍, സുകുമാരന്‍, ശ്രീവിദ്യ തുടങ്ങിയവരായിരുന്നു. സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ചിത്രം മികച്ച നിരൂപക പ്രശംസ നേടി. ആ വര്‍ഷത്തെ രണ്ടു സംസ്ഥാന അവാര്‍ഡുകളും ഇരകള്‍ നേടി.
ഇരകള്‍ എന്ന ചിത്രത്തില്‍ ശ്രീവിദ്യ അവതരിപ്പിച്ച ആനി എന്ന കഥാപാത്രം താന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. ചിത്രം പ്രൊഡ്യൂസ് ചെയ്തത് സുകുമാരന്‍ ആയിരുന്നെന്നും ശ്രീവിദ്യക്ക് ഡേറ്റിന്റെ പ്രശ്നമുള്ളതുകൊണ്ട് താന്‍ ആ കഥാപാത്രത്തെ ചെയ്യാന്‍ ഇരുന്നതായിരുന്നെന്നും മല്ലിക പറഞ്ഞു.
എന്നാല്‍ സുകുമാരന്റെ പടത്തില്‍ ശ്രീവിദ്യ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് സംഘടന ഇടപെട്ടെന്നും അവസാനം തെലുങ്ക് സിനിമ നിര്‍ത്തിവെച്ച് ശ്രീവിദ്യ വന്ന് ചിത്രത്തില്‍ അഭിനയിച്ചെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.
‘ഇരകള്‍ എന്ന് പറഞ്ഞിട്ടൊരു സിനിമ ഞങ്ങള്‍ എം.സ് ഫിലിംസ് പ്രൊഡക്ഷന്‍ ചെയ്തിട്ടുണ്ടായിരുന്നു. സുകുവേട്ടന്‍ ആയിരുന്നു അതിന്റെ നിര്‍മാതാവ്. ഇരകളില്‍ ശ്രീവിദ്യ ചെയ്ത കഥാപാത്രം ഞാന്‍ ചെയ്‌തോളാം എന്ന് പറഞ്ഞതാണ്. ശ്രീവിദ്യയുടെ ഡേറ്റ് കറക്റ്റാകില്ല. ക്ലാഷ് വരും എന്നെല്ലാം പറഞ്ഞ് എനിക്ക് ഉടുപ്പ് വരെ ആ ചിത്രത്തിന് വേണ്ടി തയ്പ്പിച്ചതായിരുന്നു.
അപ്പോഴേക്കും വിദ്യക്കെതിരായി സംഘടനയെല്ലാം വന്നു. സുകുമാരന്‍ ആദ്യമായി ഒരു സിനിമ നിര്‍മിക്കുന്നു, ജോര്‍ജ് സാര്‍ സംവിധാനം ചെയ്യുന്നു, അങ്ങനെ ആകെ ബഹളമായി. അവസാനം വിദ്യ തന്നെ തെലുങ്ക് പടത്തില്‍ പറഞ്ഞ് ആ സിനിമ മാറ്റിവെച്ച് എവിടെ വന്ന ഇരകളില്‍ അഭിനയിച്ചു.
ഡ്രെസ്സൊക്കെ തയ്പ്പിച്ചിരുന്ന ഞാന്‍ പറഞ്ഞു ശ്രീവിദ്യ ചെയ്യട്ടെ, മാര്‍ക്കറ്റുള്ള നടിയല്ലേയെന്ന്. അന്ന് രാജുവിന് രണ്ട് വയസേയുള്ളൂ. ഞാന്‍ ലൊക്കേഷനില്‍ പോയാലുള്ള എന്റെ കഷ്ടപ്പാടും എനിക്ക് നന്നായിട്ട് അറിയാമായിരുന്നു,’ മല്ലിക സുകുമാരന്‍ പറയുന്നു.
Content Highlight: Mallika Sukumaran Says Sreevidya’s character in the movie Irakal was Initially Planned To Play By Her