കനത്ത ശക്തിയില്‍ നിവാര്‍; പുതുച്ചേരിയില്‍ 144, തമിഴ്‌നാട്ടില്‍ അവധി
Cyclone Nivar
കനത്ത ശക്തിയില്‍ നിവാര്‍; പുതുച്ചേരിയില്‍ 144, തമിഴ്‌നാട്ടില്‍ അവധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th November 2020, 8:04 am

ചെന്നൈ: കൂടുതല്‍ ശക്തമായി നിവാര്‍ ചുഴലിക്കാറ്റ്. അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന വിലയിരുത്തലില്‍ തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. അപകടസാധ്യത കൂടുതലായതിനാല്‍ പുതുച്ചേരിയിലും അവധി പ്രഖ്യാപിക്കുകയും 144 പ്രഖ്യാപിക്കുകയും ചെയ്തു.

കാരക്കലിനും മാമല്ലപുരത്തിനും ഇടയിലായിരിക്കും അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 100 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിച്ചുകൊണ്ടിരുന്നത്. 120 കിലോമീറ്റര്‍ വേഗത്തിലാണ് നിലവില്‍ സഞ്ചരിക്കുന്നത്.

തെക്കേ ആന്ധ്രപ്രദേശില്‍ നിവാറിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
വടക്കന്‍ തമിഴ്നാട്ടില്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.
ഒമ്പത് ജില്ലകളില്‍ സ്ഥിതി ഗുരുതരമാകാം.

മൂന്നു സംസ്ഥാനങ്ങളില്‍ 30 ല്‍ അധികം ടീമിനെ നിയോഗിച്ചിട്ടുണ്ട്. അടച്ചുറപ്പുള്ള വീടുകളില്‍ കഴിയുന്നവര്‍ അവിടെ തന്നെ കഴിയണം. മറ്റുള്ളവര്‍ ക്യാമ്പിലേക്ക് മാറണമെന്നും എന്‍.ഡി.ആര്‍.എഫ് അറിയിച്ചു. നിരവധി ട്രെയിന്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nivar cyclone live updates high alert in tamil nadu