വിരാടിന് പണി കിട്ടുമോ? താരത്തെ അനാവശ്യമായി പുറത്താക്കിയ അമ്പയർ ഏകദിന ക്രിക്കറ്റിലുമുണ്ടാകും
Cricket
വിരാടിന് പണി കിട്ടുമോ? താരത്തെ അനാവശ്യമായി പുറത്താക്കിയ അമ്പയർ ഏകദിന ക്രിക്കറ്റിലുമുണ്ടാകും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd February 2023, 1:57 pm

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് ടീമിനുള്ള സ്‌ക്വാഡിനെയും ഒഫിഷ്യൽസിനെയും തീരുമാനിച്ചിരിക്കുകയാണ് ബി.സി.സി.ഐ.
മാർച്ച് 17നാണ് ഓസീസിനെതിരെയുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ ഏകദിന മത്സരം നടക്കുന്നത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ത്രിദിന ഏകദിന പരമ്പരയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്.

ഓസീസിനെതിരെ നടക്കുന്ന ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യൻ ടീമിപ്പോൾ 2-0 എന്ന നിലയിൽ മുന്നിലാണ്. ആദ്യ ടെസ്റ്റ്‌ ഇന്നിങ്സിനും 132 റൺസിനും വിജയിക്കാൻ ടീം ഇന്ത്യക്ക് സാധിച്ചപ്പോൾ. ആറ് വിക്കറ്റിനായിരുന്നു രണ്ടാം ടെസ്റ്റിലെ ഇന്ത്യൻ വിജയം.

പരമ്പരയിൽ രണ്ട് മത്സരങ്ങൾ വിജയിച്ചതിനാൽ തന്നെ ഇനി ഒരു മത്സരം സമനിലയാക്കിയാൽ ഇന്ത്യക്ക് ബോർഡർ-ഗവാസ്ക്കർ ട്രോഫിയിൽ മുത്തമിടാം.

എന്നാൽ ടെസ്റ്റ്‌ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിരാടിനെക്കാത്ത് ഒരു ഭീഷണി ഏകദിനത്തിൽ ഒരുങ്ങിയിരുപ്പുണ്ട്. താരത്തെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ അനാവശ്യമായി പുറത്താക്കിയ അമ്പയർ നിതിൻ മേനോൻ ഓസീസിനെതിരെയുള്ള ടെസ്റ്റിലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഓസീസിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ നിതിൻ മേനോന്റെ അനാവശ്യമായ ഇടപെടലിലൂടെയാണ് വിരാട് പുറത്തായതെന്ന രീതിയിൽ താരത്തിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

മാത്യു കുഹ് നെമന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയായിരുന്നു വിരാട് മത്സരത്തിൽ പുറത്തായിരുന്നത്. എന്നാൽ റീപ്ലെകളിൽ പന്ത് പാഡിൽ തട്ടുന്നതിന് മുമ്പ് ബാറ്റിൽ സ്പർശിച്ചിരുന്നു എന്ന് വ്യക്തമായിരുന്നു. എന്നാൽ നിതിൻ മേനോൻ വിരാടിനെതിരെ ഔട്ട്‌ വിളിക്കുകയായിരുന്നു.

തുടർന്ന് നിതിൻ മേനോനെതിരെ വ്യാപകമായ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ഉന്നയിച്ചിരുന്നത്.
മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ കെ.എൻ. അനന്തപദ്മനാഭൻ, വിരേന്ദർ ശർമ, ജയറാം മദൻഗോപാൽ മുതലായവരാണ് മത്സരം നിയന്ത്രിക്കുന്ന മറ്റ് അമ്പയർമാർ.

ഐ.സി.സിയുടെ അറിയിപ്പ് അനുസരിച്ച് നിതിൻ മേനോൻ ഫീൽഡ് റഫറിയുടെ റോളിലായിരിക്കും പരമ്പരയിൽ ഉണ്ടായിരിക്കുക.
അതേസമയം ഓസീസിനെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റ്‌ മത്സരങ്ങൾ ഇൻഡോർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ വെച്ചാണ് നടത്തപ്പെടുന്നത്.

ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ,  സൂര്യകുമാർ യാദവ്,  കെഎൽ രാഹുൽ,  ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജഡേജ, കുൽദീപ് യാദവ്, വാഷിങ്‌ടൺ സുന്ദർ, യുസ്വേന്ത്ര ചാഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്. , ഉംറാൻ മാലിക്, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്.

 

Content Highlights:Nitin Menon to officiate in ODI series between India and Australia