ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യും, ഭര്‍ത്താവിന് തടിക്കുന്നത് ഇഷ്ടമല്ല, ആനയെന്ന് വിളിക്കും: നിത്യ ദാസ്
Film News
ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യും, ഭര്‍ത്താവിന് തടിക്കുന്നത് ഇഷ്ടമല്ല, ആനയെന്ന് വിളിക്കും: നിത്യ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th November 2022, 3:38 pm

കനത്ത ചിട്ടവട്ടങ്ങളാണ് വീട്ടില്‍ പാലിക്കുന്നതെന്നും അതാണ് തന്റെ ഫിറ്റ്‌നെസിന്റെ രഹസ്യമെന്നും നിത്യ ദാസ്. ഭര്‍ത്താവ് എന്നും വര്‍ക്ക് ഔട്ട് ചെയ്യുമെന്നും തന്നെയും മക്കളേയും നിര്‍ബന്ധമായും ചെയ്യിപ്പിക്കുമെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നിത്യ പറഞ്ഞു.

‘ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട്. കാരണം എന്റെ ഭര്‍ത്താവിന് തടിക്കുന്നത് ഇഷ്ടമല്ല. ആള്‍ എപ്പോഴും എന്നെ കണ്ടാല്‍ ഹാത്തി (ആന) എന്ന് പറഞ്ഞ് കളിയാക്കും. ഞാന്‍ മെലിഞ്ഞിട്ടാണ്. എന്നാലും എന്നെ കളിയാക്കും. ഓഹോ, ഹാത്തിയാണല്ലേ, കാണിച്ചുതരാമെന്ന് ഞാനും പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ തമ്മിലൊരു കോമ്പറ്റീഷനാണ്. ഒരു സിസ്റ്റമാറ്റിക് ലൈഫാണ് ആളുടേത്. എന്ത് സംഭവിച്ചാലും രാവിലെ എഴുന്നേല്‍ക്കും, ജിമ്മില്‍ പോവും, വിളക്ക് കത്തിക്കും, അതിനൊരു മാറ്റവുമുണ്ടാവില്ല. ഞാനിപ്പോള്‍ തലേന്ന് താമസിച്ചുകിടന്നാല്‍ എഴുന്നേല്‍ക്കില്ല. എന്തെങ്കിലും വിഷമമുണ്ടെങ്കിലും ഞാന്‍ എഴുന്നേല്‍ക്കില്ല. ആള്‍ അങ്ങനെയെ അല്ല.

കുട്ടികളുടെ സ്ഥിതിയും അങ്ങനെയാണ്. അവര്‍ക്കും ഇഷ്ടമല്ല, ഉറങ്ങണമെന്നുണ്ട്. പക്ഷേ ഭര്‍ത്താവിന് നിര്‍ബന്ധമാണ് എഴുന്നേല്‍ക്കണമെന്നുള്ളത്. ആദ്യമൊക്കെ എനിക്ക് ദേഷ്യമായിരുന്നു. ഇതെന്തൊരു മനുഷ്യനാണെന്ന് വിചാരിക്കും.

പ്രേമിക്കുമ്പോള്‍ കിടക്കുന്നതും എഴുന്നേല്‍ക്കുന്നതും ഒന്നും അറിയില്ലല്ലോ. പ്രേമിക്കുമ്പോള്‍ എത്ര മണിക്കാണ് എഴുന്നേല്‍ക്കുന്നത് എന്നൊന്നും ആരും ചോദിക്കില്ല. അന്ന് നല്ല കാര്യങ്ങള്‍ മാത്രമേ സംസാരിക്കൂ. ഇതെല്ലാവര്‍ക്കും ഒരു പാഠമായിക്കോട്ടെ. പ്രേമിക്കുമ്പോഴും ചോദിക്കണം എത്ര മണിക്ക് എഴുന്നേല്‍ക്കുമെന്ന്.

രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കത്തിക്കുന്ന ശീലം എനിക്കുമുണ്ട്. അയാളിലും അങ്ങനെ ഒരു ശീലം കണ്ടപ്പോള്‍ ഇതുതന്നെ എന്റെ ഭര്‍ത്താവ് എന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ ഒരു ദിവസം പോലും മാറ്റില്ലെന്ന് ഞാന്‍ വിചാരിച്ചില്ല. ശനിയാഴ്ചയാണെങ്കില്‍ ഇന്നിനി എഴുന്നേല്‍ക്കണ്ട വിളക്ക് കത്തിക്കണ്ട എന്ന് വിചാരിക്കും. ആള്‍ക്ക് അങ്ങനെയൊന്നുമില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ അതുമായി ശീലിച്ചു. അമ്മക്കെങ്കിലും ഒന്ന് മാറിക്കൂടായിരുന്നോ എന്ന് മോള്‍ ചോദിക്കും. മോളെ ഇങ്ങനെ സെറ്റായിപ്പയി, ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു,’ നിത്യ കൂട്ടിച്ചേര്‍ത്തു.

പള്ളിമണിയാണ് പുതിയ നിത്യയുടെ ചിത്രം. സൈക്കോ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന പള്ളിമണി അനില്‍ കുമ്പഴയാണ് സംവിധാനം ചെയ്യുന്നത്. കൈലാഷ് മേനോനും ശ്വേത മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Nithya das said that her husband always works out and makes her to do it