ന്യൂദല്‍ഹി: നിസാന്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു. വികസ്വര രാജ്യങ്ങളെ ലക്ഷ്യമിട്ട് നിസാന്‍ നിര്‍മ്മിച്ച വിലകുറഞ്ഞ കാറുകളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
ഡാറ്റ്‌സണ്‍ എന്ന വിലകുറഞ്ഞ മോഡലാണ് അദ്യ ഘട്ടത്തില്‍ നിസാന്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയാണ് ഈ മോഡലിന് പ്രതീക്ഷിക്കുന്ന വില.
ഇന്ത്യയെക്കൂടാതെ റഷ്യ, ഇന്തോനേഷ്യ, തുടങ്ങിയ രാജ്യങ്ങളിലേക്കും നിസാന്‍ ഡാറ്റ്‌സണ്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രതിവര്‍ഷം മൂന്ന് ലക്ഷത്തോളം ഡാറ്റ്‌സണ്‍ കാറുകള്‍ വിപണിയില്‍ വിറ്റഴിക്കുകയാണ് നിസാന്റെ ലക്ഷ്യം.
2014 ഓടെ നിസാന്റെ ലോ കോസ്റ്റ് കാറായ ഡാറ്റ്‌സണ്‍ വികസ്വര രാജ്യങ്ങളിലെ വിപണി പിടിച്ചടക്കുമെന്നാണ് ഓട്ടോമൊബൈല്‍ രംഗത്തുള്ളവര്‍ പറയുന്നത്.
1932 ല്‍ ജപ്പാനിലാണ് ഡാറ്റ്‌സണ്‍ ആദ്യമായി ഇറങ്ങുന്നത്. 50 വര്‍ഷം മുമ്പ് അമേരിക്കയിലെ ഷോറൂമുകളില്‍ താരമായിരുന്നു ഡാറ്റ്‌സണ്‍. നിസാന്‍ എന്ന ബ്രാന്‍ഡിന്റെ കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി 1982ന്റെ തുടക്കത്തില്‍ ഡാറ്റ്‌സണ്‍ തല്‍ക്കാലത്തേക്ക് വിപണികളില്‍ നിന്നും വിടവാങ്ങുകയായിരുന്നു.