Music Video
കരുതലുണ്ട്.. കാവലായ്.. ഞങ്ങളുണ്ട് കൂട്ടിനായി; കേരളത്തിന് വാഗ്ദാനവുമായി പൊലീസിന്റെ പാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 10, 03:10 pm
Friday, 10th April 2020, 8:40 pm

കൊച്ചി: കരുതലും കാവലുമായി കൂടെയുണ്ടെന്ന വാഗ്ദാനവുമായി കേരള പൊലീസിന്റെ ഗാനം. വിറച്ചതില്ല നമ്മളെത്ര യുദ്ധഭൂമി കണ്ടവര്‍ എന്ന് തുടങ്ങുന്ന ഗാനമാണ് കേരള പൊലീസ് പുറത്തിറിക്കിയിരിക്കുന്നത്.

നിര്‍ഭയം എന്ന് പേരിട്ടിരിക്കുന്ന വീഡിയോ തയ്യാറാക്കിയിരിക്കുന്നത് കൊച്ചി സിറ്റി പൊലീസാണ്. കൊച്ചി മെട്രോ പോലീസ് സ്റ്റേഷന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ.അനന്തലാല്‍ ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

ഡോക്ടര്‍ മധു വാസുദേവനാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഋത്വിക് എസ് ചന്ദാണ് സംഗീതം.

എ. അനന്ദലാല്‍, നജീം അര്‍ഷാദ്, ഋത്വിക് എസ് ചന്ദ്, വിജയശങ്കര്‍, അഖില്‍ വിജയ് ക്രിസ്റ്റകാല, ഗീതു, നിര്‍മല ജെറോം തുടങ്ങിയവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Doolnews Video