ഡെറാഡൂണ്‍: പത്തൊമ്പതുകാരി ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് ഡെറാഡൂണില്‍ സംഘര്‍ഷാവസ്ഥ. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ സുഹൃത്തായ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പത്തൊമ്പതുകാരിയായ പെണ്‍കുട്ടി മുസ്‌ലിമാണെന്നും പ്രതി ഹിന്ദുവായതിനെ തുടര്‍ന്നുമാണ് വര്‍ഗീയ സംഘര്‍ഷം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
പ്രതിയെ അറസ്റ്റ് ചെയ്തതായും ബി.എന്‍.എസ് സെക്ഷന്‍ 64(1) പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റായ്പൂര്‍ പൊലീസാണ് കേസെടുത്തത്.
കുഡ്ഡുവാല എന്ന സ്ഥലത്തെ കാട്ടിനുള്ളില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
പെണ്‍കുട്ടിയുമായി പ്രതിക്ക് ഒരുവര്‍ഷത്തെ ബന്ധമുണ്ടായിരുന്നതായും പ്രതി അഭിഷേക് എന്ന ഡ്രൈവറാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
യുവതിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ റായ്‌വാല സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ പ്രതിയുടെ വാഹനത്തില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടത്തുകയായിരുന്നു. പിന്നാലെ സംഭവസ്ഥലത്ത് വന്‍ജനക്കൂട്ടം ഉണ്ടാവുകയും പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
പെണ്‍കുട്ടി മൈനറാണെന്നും പ്രതി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത് ആസൂത്രിതമായാണെന്നും രക്ഷിതാക്കള്‍ പറഞ്ഞതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതായും മൊഴി രേഖപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.
Content Highlight: ninteen year old girl molested by friend in dehradun; communal conflict is intencifying