Sports News
ഒമ്പത് വമ്പന്മാരില്ലാതെ ന്യൂസിലാന്‍ഡ്; പാകിസ്ഥാനെതിരായ ടി-ട്വന്റി കണ്ടറിയണം!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 04, 09:29 am
Thursday, 4th April 2024, 2:59 pm

പാക്കിസ്ഥാന്‍ എതിരായ ന്യൂസിലാന്‍ഡിന്റെ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. ഏപ്രില്‍ 18നാണ് പരമ്പര ആരഭിക്കുന്നത്. ജൂണ്‍ മാസം നടക്കാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പിന് മുന്നോടിയായിട്ടുള്ള പരമ്പര ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.

പരമ്പരക്ക് മുന്നോടിയായി ന്യൂസിലാന്‍ഡിന്റെ ടീമിനെ കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. സ്‌ക്വാഡില്‍ കിവീസിന്റെ ഒമ്പത് കളിക്കാര്‍ ഇല്ല എന്നതാണ് കൗതുകമായ മറ്റൊരു കാര്യം.

രചിന്‍ രവീന്ദ്ര, കെയിന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍ട്രി, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഐ.പി.എല്ലില്‍ കളിക്കുന്നത് കൊണ്ടാണ് താരങ്ങളെ നാഷണല്‍ ടീമില്‍ ഉള്‍പ്പെടുത്താഞ്ഞത്.

മറിച്ച് കിവീസ് സ്‌ക്വാഡില്‍ മൈക്കിള്‍ ബ്രേസ് വെല്‍, മാര്‍ക്ക് ചാപ്മന്‍, ഫിന്‍ അലന്‍, ജിമ്മി നീഷം എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശസ്ത്രക്രിയയില്‍ നിന്നും സുഖം പ്രാപിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓപ്പണര്‍ കോണ്‍വെ തിരിച്ചു വരാന്‍ ഒരുങ്ങുന്നതും ശുഭ വാര്‍ത്തയാണ്.

ഐ.പി.എല്ലിനോടുള്ള പ്രതിബന്ധത മൂലമാണ് താരങ്ങള്‍ ലീഗില്‍ തുടരുന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ ആസ്വദിക്കുന്ന ക്രിക്കറ്റ് ലീഗാണിത്.

ലോകത്തെമ്പാടുമുള്ള വമ്പന്‍മാരായ താരങ്ങളോട് ഏറ്റുമുട്ടാന്‍ ഉള്ള അവസരവും താരങ്ങള്‍ക്ക് വന്നുചേരുന്നുണ്ട്. ഇത് ടി-20 ലോകകപ്പിന് മുന്നോടിയായി താരങ്ങള്‍ക്ക് മികച്ച അനുഭവസമ്പത്തായിരിക്കും.

Content Highlight: Nine New Zealand players are missing for the T20 series against Pakistan