മമ്മൂട്ടി നായകനാകുന്ന പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് നടി നിഖില വിമല്‍. ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പ്രധാന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിച്ചിരിക്കുന്നത്.
പ്രീസ്റ്റിന്റെ വിശേഷങ്ങള്‍ അഭിമുഖങ്ങളിലൂടെ നിഖില പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കൊറോണക്കാലത്ത് തന്റെ ജീവിതത്തിലുണ്ടായ ഒരു നഷ്ടത്തെക്കുറിച്ചാണ്
നിഖില സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
തന്റെ അച്ഛന്റെ മരണമാണ് ആ വലിയ നഷ്ടമെന്ന് നടി പറഞ്ഞു. സിനിമയിലെ തന്റെ തുടര്‍യാത്രക്ക് അച്ഛന്‍ വലിയ സപ്പോര്‍ട്ട് ആയിരുന്നുവെന്നും നടി പറയുന്നു.
‘അച്ഛന്‍ വലിയ സപ്പോര്‍ട്ടായിരുന്നു. കഴിഞ്ഞ കൊറോണക്കാലം അച്ഛനെയും കൊണ്ടുപോയി. ആ വലിയ സങ്കടം ഒപ്പമുണ്ട്,’ നിഖില പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് നിഖിലയുടെ അച്ഛന്‍ എം.ആര്‍ പവിത്രന്‍ അന്തരിച്ചത്. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
താന്‍ സിനിമയിലേക്കെത്തിയതിനെക്കുറിച്ചും നിഖില അഭിമുഖത്തില്‍ പറഞ്ഞു. പഠനകാലത്ത് വീട്ടുകാരുടെ നിര്‍ബന്ധത്താലാണ് അഭിനയരംഗത്തെത്തിയതെന്നും പിന്നീട് കുറച്ചുകാലം ഈ മീഡിയത്തിന്റെ സാധ്യതകള്‍ താന്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നും ലൗ 24*7-നു ശേഷമാണ് ഏറെ ഇഷ്ടത്തോടെ കംഫര്‍ട്ടായി അഭിനയിക്കാന്‍ തുടങ്ങിയതെന്നും നിഖില പറഞ്ഞു.
‘ഇനിയും കുറെ നല്ല സിനിമകളുടെ ഭാഗമാകാന്‍ മോഹമുണ്ട്. അഭിനയത്തിനപ്പുറം സിനിമയുടെ പ്രോസസ് അടുത്തറിയാന്‍ സംവിധാന സഹായിയാകാനും ആഗ്രഹമുണ്ട്. വലിയ ഉത്തരവാദിത്വമുള്ളയാള്‍ എന്നനിലയില്‍ സംവിധാന മോഹമൊന്നും എനിക്കില്ല
ഞാന്‍ പ്രകാശന്‍, ഒരു യമണ്ടന്‍ പ്രേമകഥ, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്കുശേഷം ഏറെ അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയായിരുന്നു ഞാന്‍ കാത്തിരുന്നത്. പക്ഷേ, തേടിയെത്തിയ അവസരങ്ങളില്‍ പലതും നായികാപ്രാധാന്യമുള്ളവയായിരുന്നില്ല,’ നിഖില കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക