മലയാളത്തില്‍ അടുത്തിടെയിറങ്ങിയ ഹിറ്റ് സിനിമകളില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമില്ലാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നിഖില വിമല്‍. ആ സിനിമകളില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമില്ലാത്തത് നന്നായെന്ന് സിനിമ കണ്ടപ്പോള്‍ തോന്നിയെന്നും അതിന് വേണ്ടി പ്രത്യേക ട്രാക്ക് ഉണ്ടാക്കിയാല്‍ സിനിമയുടെ ഫ്‌ളോവിനെ ബാധിക്കുമെന്നും നിഖില പറഞ്ഞു.
പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്‌സിലായാലും, ആവേശത്തിലായാലും എവിടെയാണ് സ്ത്രീ കഥാപാത്രങ്ങളെ പ്ലെയ്‌സ് ചെയ്യേണ്ടത് എന്ന് നോക്കണമെന്നും നിഖില പറഞ്ഞു.
ജയ ജയ ജയ ഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമയായത് കൊണ്ട് ഗുരുവായൂരമ്പല നടയില്‍ ഫീമെയില്‍ സെന്‍ട്രിക് ആകാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ ചിന്തിക്കുമെന്നും എന്നാല്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ കൂടെ പോകുന്ന കഥാപാത്രങ്ങളാണ് തന്റെയും അനശ്വരയുടടേതുമെന്നും നിഖില പറഞ്ഞു. കഥയിലെ പ്രധാന ഭാഗം കടന്നുപോകുന്നത് തന്റെ കഥാപാത്രത്തിലൂടെയാണെന്നും എന്നാല്‍ സ്‌ക്രീന്‍ സ്‌പെയ്‌സ് കുറവാണെന്നും നിഖില കൂട്ടിച്ചേര്‍ത്തു.
‘ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമയായതുകൊണ്ട് ഗുരുവായൂരമ്പല നടയിലും ഫീമെയില്‍ സെന്‍ട്രിക് ആയിരിക്കുമെന്ന് പലരും ധരിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെയല്ല. എന്റെയും അനശ്വരയുടെയും ക്യാരക്ടേഴ്‌സിന് പ്രാധാന്യമുണ്ട്. കഥയില്‍ നിന്ന് ഞങ്ങളെ മാറ്റിനിര്‍ത്താന്‍ പറ്റില്ല. സ്ത്രീ പ്രാധാന്യമുള്ള സിനിമ എന്നു പറഞ്ഞാല്‍ കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് സ്ത്രീകള്‍ക്കുള്ള സിനിമ എന്നാണെങ്കില്‍ ഈ സിനിമ അങ്ങനെയുള്ളതല്ല.
എല്ലാ സിനിമകളും എങ്ങനെയാണ് സ്ത്രീ പ്രാധാന്യമുള്ള സിനിമയാക്കേണ്ടത്? ഇപ്പോള്‍ ആവേശവും, മഞ്ഞുമ്മല്‍ ബോയ്‌സും ഒക്കെ കാണുമ്പോള്‍ അതില്‍ എവിടെയാണ് സ്ത്രീ കഥാപാത്രങ്ങളെ പ്ലെയ്‌സ് ചെയ്യാന്‍ പറ്റുന്നതെന്ന് ചിന്തിക്കേണ്ടി വരും. അങ്ങനെ ചെയ്താല്‍ സിനിമ വേറെ ട്രാക്കിലേക്ക് പോകും. അത് ചിലപ്പോള്‍ ശരിയായെന്ന് വരില്ല,’ നിഖില പറഞ്ഞു.
Content Highlight: Nikhila Vimal about the importance of women characters in recently released Malayalam movies