ടി-20 ലോകകപ്പില്‍ ഉഗാണ്ടയും ന്യൂസിലാന്റും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ബ്രയാല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. 18.4 ഓവറില്‍ വെറും 40 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു ഉഗാണ്ട.
ബൗളിങ്ങിന് എത്തിയ കിവീസിന്റെ ട്രെന്റ് ബോള്‍ട്ട് മുതല്‍ രചിന്‍ രവീന്ദ്രന്‍ വരെ ഉഗാണ്ടയെ അടിമുടി വരിഞ്ഞു കിട്ടുകയായിരുന്നു. ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ബോള്‍ട്ട് സൈമണ്‍ സെസായിയെ എല്‍.ബി.ഡബ്ലിയുയിലൂടെ പുറത്താക്കിയാണ് ഉഗാണ്ടയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. അടുത്ത നിമിഷം തന്നെ റോബിന്‍സണ്‍ ഉബുയയെ ബോള്‍ട്ട് ഗോള്‍ഡന്‍ ഡക്കായി പറഞ്ഞയച്ചു. ശേഷം മൂന്നാം ഓവറില്‍ ടിം സൗതി അല്‌പേഷ് റംഞ്ചാനിയെയും പൂജ്യം റണ്‍സിന് കൂടാരത്തിലേക്ക് അയച്ചതോടെ ഉഗാണ്ടയുടെ ടോപ് ഓര്‍ഡര്‍ തകര്‍ക്കാന്‍ സാധിച്ചു.
ഇതോടെ പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വെറും 9 റണ്‍സാണ് ടീമിന് നേടാന്‍ സാധിച്ചത്. ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും ഉഗാണ്ടയ്‌ക്കെതിരെ വമ്പന്‍ തിരിച്ചുവരമായിരുന്നു കിവീസ് കാഴ്ചവെച്ചത്. എന്നിരുന്നാലും ലോകകപ്പിലെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് ആണ് ന്യൂസിലാന്‍ഡ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പവര്‍ പ്ലേ സ്‌കോറില്‍ എതിരാളികളെ കുരുക്കാനാണ് കിവീസിന് സാധിച്ചത്.
Time to bat in Trinidad. Tim Southee (3-4), Trent Boult (2-7), Mitchell Santner (2-8), Rachin Ravindra (2-9) and Lockie Ferguson (1-9) among the wickets. Watch play LIVE in NZ on @skysportnz 📺 LIVE scoring | https://t.co/Yw7RKNFalz 📲 #T20WorldCup #NZvUGA pic.twitter.com/Zl80LmvTBZ
— BLACKCAPS (@BLACKCAPS) June 15, 2024
ഉഗാണ്ടയുടെ കെന്നത് വൈസ്വക്ക് മാത്രമാണ് ടീമില്‍ രണ്ടക്കം കാണാന്‍ സാധിച്ചത് 18 പന്തില്‍ 2 ഫോര്‍ അടക്കം 11 റണ്‍സാണ് കെന്നത്ത് സ്വന്തമാക്കിയത്. മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. കിവീസിന്‌സിന് വേണ്ടി വമ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവച്ചത് സൗത്തിയാണ്. നാലു ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം നാലു റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. ബോള്‍ട്ട് ഒരു മെയ്ഡന്‍ അടക്കം 7 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും നേടി. 1.75 എന്ന് മികച്ച എക്കണോമിയിലാണ്.
മിച്ചല്‍ സാന്റ്‌നര്‍ 3.4 ഓവറില്‍ ഇട്ടറന്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. ലോക്കി ഫെര്‍ഗൂസന്‍ 9 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിപ്പോള്‍ റചിന്‍ രവീന്ദ്ര മൂന്ന് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 9 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.
Content Highlight: New Zealand In Record Achievement In T-20 World Cup