അവര്‍ ഞങ്ങള്‍ക്ക് ഭീഷണിയാകുമെന്നറിയാം, ആ വെല്ലുവിളിയെ കാത്തിരിക്കുന്നു: ഡെവോന്‍ കോണ്‍വേ
ഐ.സി.സി ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് അരങ്ങുണരുമ്പോള്‍ ഇന്ത്യയുമായുള്ള മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവന്‍ കോണ്‍വെ.
‘ഇന്ത്യ എത്ര മികച്ചതാണന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. അവര്‍ മൊമന്റുള്ള ടീമാണ്. ശക്തമായ ഒരു സ്‌ക്വാഡുണ്ട്,’ ന്യൂസിലന്‍ഡ് ക്രിക്കറ്റ് പങ്കിട്ട വീഡിയോയില്‍ കോണ്‍വെ പറഞ്ഞു.
‘ ആ വല്ലുവിളി നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. സെമി ഫൈനലില്‍ ആതിഥേയരായ രാജ്യത്തിനെതിരെ കളിക്കുന്നത് ഞങ്ങള്‍ക്ക് അവേശം പകരുന്നു.അവര്‍ ഭീഷണി ആകുമെന്ന് ഞങ്ങള്‍ക്കറിയാം പക്ഷേ ആ വെല്ലുവിളിയെ ഞങ്ങള്‍ കാത്തിരിക്കുന്നു ഇത് ഞങ്ങളെ സംബന്ധിച്ച് പുതിയ അവസരമാണ്. അനുഭവസമ്പത്തുള്ള കളിക്കാര്‍ ഉള്ളത് ഞങ്ങളുടെ ഭാഗ്യമാണ്. അവരെ ഞങ്ങള്‍ക്ക് ആശ്രയിക്കാന്‍ സാധിക്കും ഒപ്പണിങ് ബാറ്റ്‌സ്മാന്‍ പറഞ്ഞു.
അവസാനം നടന്ന ഐ.സി.സി ടൂര്‍ണമെന്റ്കളിലെല്ലാം ന്യൂസിലാന്‍ഡിന് സ്ഥിരത പുലര്‍ത്താന്‍ ആയിട്ടുണ്ട്. ന്യൂസിലാന്‍ഡ് മുന്നോട്ടുള്ളതിനെ കുറിച്ചല്ല ചിന്തിക്കുന്നെതെന്നും ഇപ്പോഴുള്ള കളി നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും കീവീസ് താരം പറഞ്ഞു.
‘ ലോകകപ്പ് ഫൈനലില്‍ എത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. അതിലേക്ക് ഒരു പടി കൂടി അടുത്തതില്‍ ഞങ്ങളെല്ലാവരും അവേശഭരിതരാണ്. ഞങ്ങള്‍ നല്ല രീതിയിലാണ് കളിക്കുന്നത്. ഇത് തുടരാനാണ് ആഗ്രഹം. ബാക്കിയെല്ലാം അതിനനുസരിച്ച് സംഭവിക്കും.
‘ഇത് എന്റെ ആദ്യ ലോകകപ്പ് ആയതിനാല്‍ വളരെ ആവേശം പകരുന്നതാണ്. ഈ ഫോര്‍മാറ്റില്‍ കളിക്കുമ്പോള്‍ ഒട്ടേറെ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. പക്ഷേ എല്ലാവര്‍ക്കും ഒപ്പം നന്നായി അത് ഞാന്‍ നന്നായി ആസ്വദിക്കുന്നു. ഞങ്ങള്‍ നന്നായിത്തന്നെ കളിക്കുന്നുണ്ട് ഇവിടെ വരെ എത്തിയത് വളരെ സന്തോഷമുണ്ട് ഇടം കയ്യന്‍ ബാറ്റര്‍ പറഞ്ഞു.
ആ മൂന്ന് സെഞ്ചറികളും രണ്ട് അര്‍ദ്ധ സെഞ്ചറികളും ഉള്‍പ്പെടെ 76.2 ശരാശരി 565 റണ്‍സ് നേടിയ തന്റെ ഓപ്പണിങ് പങ്കാളിയായ രചിന്‍ രവീന്ദ്രയെ കോണ്‍വേ അഭിനന്ദിച്ചു.
‘രചിനെ സംബന്ധിച്ചിടത്തോളം ഇത് അതിശയകാരമായിരുന്നു. അവന്‍ എത്ര നന്നായാണ് കളിക്കുന്നത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. മത്സരങ്ങളില്‍ അവന്റെ പ്രകടനം ഗംഭീരമാണ്. പ്രകടനങ്ങളുടെ എല്ലാം ക്രെഡിറ്റ് അവന് സ്വന്തമാണ് ഞങ്ങള്‍ക്ക് അദ്ദേഹം ഈ ഫോം തുടരുമെന്ന് പ്രതീക്ഷിക്കുന്നു,’ കോണ്‍വെ പറഞ്ഞു.
content highlight : New Zealand cricketer Devan Convey about Indian team