Film News
'ഏദനിന്‍ മധു നിറയും' പ്രണയം; വരയനിലെ പുതിയ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 10, 12:31 pm
Tuesday, 10th May 2022, 6:01 pm

സിജു വില്‍സണ്‍ കേന്ദ്രകഥാപാത്രമായെത്തുന്ന വരയനിലെ ഗാനം പുറത്ത്. ‘ഏദനിന്‍ മധു നിറയും’ എന്ന ഗാനം സത്യംവീഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടത്. ലിയോണ ലിഷോയ്, സിജു വില്‍സണ്‍ എന്നിവരാണ് ഗാനരംഗങ്ങളിലെത്തിയിരിക്കുന്നത്.

പള്ളിയിലെ വൈദികനോട് ഒരു പെണ്‍കുട്ടിക്ക് തോന്നുന്ന പ്രണയവും അതുമായി ബന്ധപ്പെട്ട ഭാവനകളുമൊക്കെയാണ് ഗാനരംഗങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. സന മൊയ്ദൂട്ടിയാണ് ഗാനം പാടിയിരിക്കുന്നത്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് പ്രകാശ് അലക്‌സാണ് സംഗീതം നല്‍കിയിരിക്കുന്നത്.

യഥാര്‍ത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കി ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ ഫാദര്‍ എബി കപ്പൂച്ചിന്‍ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വില്‍സണ്‍ പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യമായി പുരോഹിതന്റെ രൂപത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് വരയന്‍. മെയ് 20 തിനാണ് ചിത്രത്തിന്റെ റിലീസ്.

ഹാസ്യം, ആക്ഷന്‍സ്, കുടുംബ ബന്ധങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രനാണ് നിര്‍മിച്ചിരിക്കുന്നത്. ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്‌ലൈനില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ലിയോണ ലിഷോയാണ് നായിക.

മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ‘ടൈഗര്‍’ എന്ന് പേരുള്ള നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

ഛായാഗ്രഹണം രജീഷ് രാമന്‍. എഡിറ്റിംങ് ജോണ്‍കുട്ടി. സംഗീതം പ്രകാശ് അലക്സ്. ഗാനരചന ബി.കെ. ഹരിനാരായണന്‍. സൗണ്ട് ഡിസൈന്‍ വിഘ്നേഷ്, കിഷന്‍ & രജീഷ്. സൗണ്ട് മിക്സ് വിപിന്‍ നായര്‍. പ്രോജക്റ്റ് ഡിസൈന്‍ ജോജി ജോസഫ്. ആര്‍ട്ട് നാഥന്‍ മണ്ണൂര്‍. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് സിനൂപ് ആര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ കുമാര്‍. സംഘട്ടനം ആല്‍വിന്‍ അലക്സ്. കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. ചാനല്‍ പ്രമോഷന്‍ മഞ്ജു ഗോപിനാഥ്. പി.ആര്‍.ഒ- ദിനേശ് എ.സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം.ആര്‍ പ്രൊഫഷണല്‍.

Content Highlight: new song Edanin Madhunirayum from varayan movie starring siju wilson